Home National യൂട്യൂബ് നേക്കി സ്വയം ശസ്ത്രക്രിയ നടത്തി, യുവാവ് ഗുരുതരാവസ്ഥയില്‍

യൂട്യൂബ് നേക്കി സ്വയം ശസ്ത്രക്രിയ നടത്തി, യുവാവ് ഗുരുതരാവസ്ഥയില്‍

by KCN CHANNEL
0 comment

കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യൂട്യൂബ് വീഡിയോകള്‍ കണ്ട് സ്വയം ശസ്ത്രക്രിയ നടത്താന്‍ ശ്രമിച്ച യുവാവ് ഗുരുതരനിലയില്‍. ഉത്തര്‍പ്രദേശിലെ മഥുരയിലെ സണ്‍രാഖ് സ്വദേശി രാജാബാബു കുമാര്‍(32) ആണ് ആശുപത്രിയിലെ ഐസിയുവിലുള്ളത്. നിരവധി ഡോക്ടര്‍മാരെ സമീപിച്ചിട്ടും വേദനയില്‍ ആശ്വാസം ലഭിക്കാതെ വന്നപ്പോള്‍ ആണ് രാജ ബാബു സ്വയം ചികില്‍സിക്കാന്‍ തീരുമാനിച്ചത്.യൂട്യൂബില്‍ നിരവധി വീഡിയോകള്‍ കണ്ട ശേഷം, ഒരു മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് മരുന്നുകള്‍ വാങ്ങി, തുടര്‍ന്ന് ഓണ്‍ലൈനില്‍ കണ്ടതിന്റെ അടിസ്ഥാനത്തില്‍ സ്വയം ശസ്ത്രക്രിയ നടത്താന്‍ ശ്രമിക്കുകയായിരുന്നു. മരവിപ്പിക്കാനുള്ള ഇഞ്ചക്ഷന്‍ ആദ്യം എടുത്ത ശേഷം അടിവയറിന്റെ താഴെ ഇടതുവശത്തായി ഏഴുസെന്റീമീറ്റര്‍ നീളമുള്ള മുറിവ് രാജബാബു ഉണ്ടാക്കി. വിചാരിച്ചതിലും ആഴത്തിലേക്ക് ശസ്ത്രക്രിയ ചെയ്യാന്‍ ഉപയോഗിച്ച ബ്ലേഡ് ആഴ്ന്നിറങ്ങിയതോടെ വേദനകൊണ്ട് രാജാബാബു പുളഞ്ഞു. പിന്നാലെ രക്തസ്രാവവും തുടങ്ങി. ഉടന്‍ തന്നെ മുറിവ് സ്വയം തുന്നിക്കൂട്ടാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. അവശനിലയിലായതോടെ രാജ വിവരം കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ മഥുര ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. നില വഷളാണെന്ന് കണ്ടതോടെ ആഗ്രയിലെ ആശുപത്രിയിലേക്ക് ഡോക്ടര്‍മാര്‍ മാറ്റുകയായിരുന്നു. മുറിവില്‍ 12 തുന്നലുകള്‍ രാജ സ്വയം ഇട്ടുവെന്നും മഥുര ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസര്‍ ശശി രഞ്ചന്‍ പറയുന്നു. എന്നാല്‍ ഇത് നീക്കി കൃത്യമായ തുന്നലുകളിട്ട് ആഗ്രയിലേ ആശുപത്രിയിലേക്ക് തുടര്‍ ചികില്‍സയ്ക്കായി അയയ്ക്കുകയായിരുന്നു. ഈ സമയമെല്ലാം രാജ പൂര്‍ണബോധത്തിലായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ പൊലീസില്‍ അറിയിച്ചു.

You may also like

Leave a Comment