12
കാസര്‍ഗോഡ്: ജില്ലാ ക്വിസ് അസോസിയേഷന്റെയും കുണിയന്‍ യുവ പ്രതിഭയുടെയും സംയുക്താഭിമുഖ്യത്തില്‍ തൊണ്ണൂറ്റി ഒന്നാമത് കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലാ തല ക്വിസ് മത്സരം കുണിയന്‍ യുവ പ്രതിഭാ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു.സുനില്‍ കുന്നരു മത്സരം നിയന്ത്രിച്ചു.
മത്സര വിജയികള്‍ക്കുള്ള സമ്മാന ദാനം ഹോസ്ദുര്‍ഗ് സര്‍ക്കിള്‍ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.ജി.രഘുനാഥന്‍ നിര്‍വഹിച്ചു.ക്വിസ് അസോസിയേഷന്‍ സെക്രട്ടറി വി.തമ്പാന്‍ മാസ്റ്റര്‍, പ്രസിഡണ്ട് ടി.വി.വിജയന്‍ മാസ്റ്റര്‍,യുവ പ്രതിഭ സെക്രട്ടറി വേണു, ക്വിസ് അസോസിയേഷന്‍ കോഡിനേറ്റര്‍ കെ. വിജിത്ത്,പ്രിയേഷ്,വിനോദ്,വിജി,ആശ, രാധിക,ടി.വി രാജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.തുടര്‍ന്ന് അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.ജി. രഘുനാഥന്‍മയക്കുമരുന്നുകള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണ ക്ലാസ്സെടുത്തു.