36
കാസര്‍കോട്: ഇടപാടുകാര്‍ക്ക് വില്‍പനക്കായി കൊണ്ടുവന്ന എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പള കോടിബയലിലെ സീനത്ത് ക്വാര്‍ട്ടേഴ്‌സിലെ റാഹിസ്(28) ആണ് പിടിയിലായത്. വ്യാഴാഴ്ച വൈകീട്ട് മജല്‍ എന്ന സ്ഥലത്ത് വച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പ്രതിയില്‍ നിന്നും 2.53 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് യുവാവിനെ പൊലീസ് കുറച്ചുദിവസങ്ങളായി നിരീക്ഷിച്ചുവരികയായിരുന്നു. മഞ്ചേശ്വരം എസ്.ഐ രതീഷ് ഗോപി സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാജേഷ് കുമാര്‍, അനൂപ്, സിവില്‍ ഓഫിസര്‍മാരായ പ്രശോഭ്, സന്ദീപ്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.