28
കാസര്‍കോട്: കാഞ്ഞങ്ങാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കൊവ്വല്‍ പള്ളിയിലെ ഹോട്ടല്‍ വ്യാപാരി നീലേശ്വരം സ്വദേശി മുഹമ്മദ് നെടുങ്കണ്ടയുടെ കാറാണ് കത്തി നശിച്ചത്. ബുധനാഴ്ച വൈകിട്ട് 4.30 നാണ് സംഭവം കാഞ്ഞങ്ങാട് ടൗണില്‍ നിന്നു സാധനങ്ങള്‍ വാങ്ങി മടങ്ങുമ്പോഴാണ് അലാമി പള്ളിയില്‍ വച്ച് കാറില്‍ തീപടര്‍ന്നത്. കത്തുന്ന ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്നു മുഹമ്മദ് കാര്‍ റോഡരിലേക്ക് മാറ്റി നിര്‍ത്തുകയായിരുന്നു. കാറില്‍ നിന്നിറങ്ങിയതിന് പിന്നാലെ തീ ആളിപ്പടര്‍ന്നു. വിവരത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട് നിന്നും അഗ്‌നിരക്ഷാ സേനയെത്തി തീയണച്ചു. കാറിന്റെ ഉള്‍ഭാഗം പൂര്‍ണമായി കത്തി. ഷോര്‍ട് സര്‍ക്യൂട്ടായിരിക്കാം കാരണമെന്നാണ് പ്രാഥമിക നിഗമനം. അരമണിക്കൂറോളം സംസ്ഥാനപാത വഴി ഗതാഗതവും തടസ്സപ്പെട്ടു.