ദോഹ: ഖത്തര്‍ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍) ദിനത്തില്‍ ഈദ് മുലാഖാത്ത് സംഘടിപ്പിച്ചു. പ്രവാസി സമൂഹത്തിന് ഈദിന്റെ സന്തോഷം പരസ്പരം പങ്കുവയ്ക്കാനും സൗഹൃദം പുതുക്കാനും അവസരമൊരുക്കുന്നതിനായി ഈ പ്രത്യേക സംഗമം സംഘടിപ്പിച്ചതായി സംഘാടകര്‍ അറിയിച്ചു.
കാസറഗോഡ് ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച ഈ വേദി ഐക്യദാര്‍ഢ്യത്തിന്റെയും സൗഹൃദത്തിന്റെയും ഉദാഹരണമായിരുന്നു. പ്രാദേശികതയുടെ അതിരുള്‍ മറികടന്ന് പ്രവാസികളിലെ ഭിന്നതകളെ അകറ്റി, ഒരുമയുടെയും സ്‌നേഹത്തിന്റെയും ആഘോഷമായി ഈദ് മുലാഖാത്ത് മാറി. കുടുംബങ്ങളോടൊപ്പം നിരവധി പ്രവാസികള്‍ പരിപാടിയില്‍ പങ്കെടുത്തു.
വേള്‍ഡ് കെഎംസിസി വൈസ് പ്രസിഡന്റ് എസ്. എം. എ. ബഷീര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ലുക്മാന്‍ തളങ്കര അധ്യക്ഷനായിരുന്നു. എം. പി. ഷാഫി ഹാജി, ആദം കുഞ്ഞി തളങ്കര, സമീര്‍, സിദ്ദിഖ് മാണിയംപറ, നാസിര്‍ കൈതാക്കാട്, കെ എസ് അബ്ദുള്ള, അലി ചെരൂര്‍, ഷാനിഫ് പൈക, സകീര്‍ എരിയാല്‍, അബ്ദുല്‍ റഹിമാന്‍ എരിയാല്‍, മന്‍സൂര്‍ തൃകരിപ്പൂര്‍, റസാഖ്, ഹാരിസ് എരിയാല്‍, അന്‍വര്‍, അന്‍വര്‍ തൃകരിപ്പൂര്‍ തുടങ്ങിയ ജില്ലാ, മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പല്‍ ഭാരവാഹികളും പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു.
ഈദിന്റെ സന്ദേശം പങ്കുവച്ച് നിരവധി നേതാക്കള്‍ സംസാരിച്ചു.
പ്രവാസികളുടെ സാംസ്‌കാരിക-സാമൂഹിക നിലനില്പ് ഉറപ്പാക്കുന്നതിലും പരസ്പര സഹകരണവും ഐക്യവും ശക്തിപ്പെടുത്തുന്നതിലും ഇത്തരം സംഗമങ്ങള്‍ നിര്‍ണായകമാണെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.
പ്രവാസി സമൂഹത്തിനിടയില്‍ ഐക്യവും സൗഹൃദവും ഊട്ടിയുറപ്പിക്കുന്ന ഈദ് മുലാഖാത്ത്, കര്‍മജീവിതത്തില്‍ അലഞ്ഞുതിരിയുന്ന പ്രവാസികള്‍ക്ക് ഒത്തുചേരാനുള്ള ഒരു വേദിയായി മാറിയെന്ന് ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. ചടങ്ങിന്റെ അവസാനം ആഘോഷങ്ങളുടെ ഭാഗമായി ഈദ് സദ്യയും ഒരുക്കിയിരുന്നു.
ഖത്തര്‍ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി ഈദ് മുലാഖാത്ത് സംഘടിപ്പിച്ചു
10