19
കാസര്‍കോട്: റാണിപുരത്ത് വീണ്ടും കാറില്‍ സാഹസിക യാത്ര. കര്‍ണാടക സ്വദേശിക്കെതിരെ രാജപുരം പൊലീസ് കേസെടുത്തു. ബുധനാഴ്ച ഉച്ചയോടെയാണ് റാണിപുരത്ത് വച്ച് കാറിന്റെ ഡിക്കിയില്‍ ഇരുന്ന് സാഹസിക യാത്ര നടത്തിയത്. സുള്ള്യ അജ്ജാവര സ്വദേശി സതീഷ് കെ (26) ന്റെ ഉടമസ്ഥതയിലുള്ള കര്‍ണാടക രജിസ്റ്റര്‍ വാഹനമായ സിസ്റ്റ് കാറിലാണ് സാഹസിക പ്രകടനം കാഴ്ചവച്ചത്. വലിയ ശബ്ദത്തില്‍ പാട്ട് വച്ചും ഡിക്കി തുറന്ന് യാത്ര ചെയ്തുമാണ് സഹസിക യാത്ര നടത്തിയത്. വന സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ നല്‍കിയ വിവരമനുസരിച്ച് നാട്ടുകാരുടെ സഹായത്തോടെ പാണത്തൂരില്‍ വെച്ച് കാര്‍ പിടികൂടി. പൊലീസ് എത്തി പ്രതിക്കെതിരെ കേസെടുത്ത് വാഹനം കസ്റ്റഡിയിലെടുത്തു. നേരത്തെയും ഇത്തരം യാത്രകള്‍ നടത്തിയവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.