Home Kasaragod ആസ്‌ക് തളങ്കര റമദാന്‍ ക്വിസ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

ആസ്‌ക് തളങ്കര റമദാന്‍ ക്വിസ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

by KCN CHANNEL
0 comment

കാസര്‍കോട് :

റമളാന്‍ 1 മുതല്‍ 27 വരെ ആസ്‌ക് തളങ്കരയുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി നടത്തിയ ഇസ്ലാമിക് ക്വിസ്മത്സരത്തിന്റ വിജയികള്‍ക്കുള്ള സമ്മാന വിതരണം ആസ്‌ക് ക്ലബ്ബില്‍ വെച്ച് സംഘടിപ്പിച്ചു. ആസ്‌ക് തളങ്കരയുടെനേതൃത്വത്തില്‍ റമദാന്‍ മാസത്തില്‍ അറിവ് പ്രോത്സാഹിപ്പിക്കുകയും യുവതലമുറയെ ഉണര്‍ത്തുകയുംചെയ്യുന്നതിനായി സംഘടിപ്പിച്ച റമദാന്‍ ക്വിസ് സംഘടിപ്പിച്ചത്. ദൈനം ദിന സമ്മാനങ്ങള്‍ക്ക് പുറമെ ബമ്പര്‍സമ്മാനവും നല്‍കി. ബമ്പര്‍ വിജയിയെയാണ് നറുക്കെടുപ്പിലൂടെയാണ് തെരെഞ്ഞെടുത്തത്. ആയിരം പേരാണ് ക്വിസ്മത്സരത്തില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളുള്ള ആള്‍കാര്‍ പങ്കെടുത്തത്. ചടങ്ങില്‍ ആസ്‌ക് ജനറല്‍ സെക്രട്ടറിശിഹാബ് ഊദ് അധ്യക്ഷത വഹിച്ചു.

പരിപാടി കാസര്‍കോട് നഗരസഭാ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഹീര്‍ ആസിഫ് ഉല്‍ഘാടനംചെയ്തു. ചടങ്ങില്‍ കാസറഗോഡ് നഗരസഭാ കൗണ്‍സിലര്‍ കെ എം ഹനീഫ് മുഖ്യാതിഥിയായിരുന്നു. ബമ്പര്‍വിജയിക്കുള്ള മിക്‌സര്‍ ഗ്രൈന്‍ഡര്‍ കാസര്‍കോട് നഗരസഭാ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഹീര്‍ആസിഫ് വിതരണം ചെയ്തു. കാസറഗോഡ് നഗരസഭാ കൗണ്‍സിലര്‍മാരായ കെ എം ഹനീഫ് ,സകരിയ എംഎസ് , റിയാസ് ഇ എം, ബഷീര്‍ , സിറാജ് ഖാസിലൈന്‍, അബ്ദുല്ല , ഫാറൂഖ്, നൗഷാദ് , ഇസ്മായില്‍ എന്നിവര്‍സമ്മാനം വിതരണം ചെയ്തു. സമീല്‍ ഖാസിലൈന്‍ സ്വാഗതവും അമീന്‍ നന്ദിയും പറഞ്ഞു.

You may also like

Leave a Comment