Home Kasaragod കാറില്‍ ഹാഷിഷ്; വീട്ടില്‍ നടത്തിയ പരിശോധനയിലും ഹാഷിഷ് കണ്ടെത്തി; കര്‍ണാടക സ്വദേശി കലന്തര്‍ ഷാഫി അറസ്റ്റില്‍

കാറില്‍ ഹാഷിഷ്; വീട്ടില്‍ നടത്തിയ പരിശോധനയിലും ഹാഷിഷ് കണ്ടെത്തി; കര്‍ണാടക സ്വദേശി കലന്തര്‍ ഷാഫി അറസ്റ്റില്‍

by KCN CHANNEL
0 comment

കാസര്‍കോട്: കാറിലും വീട്ടിലും സൂക്ഷിച്ച 450 ഗ്രാം ഹാഷിഷ് എക്സൈസ് പിടികൂടി. ഒരാള്‍ പിടിയിലായി. ഒരാള്‍ ഓടിപ്പോയി. കര്‍ണാടക കന്യാന മടകുഞ്ച സ്വദേശിയും മണ്ണംകുഴി തെക്കകുന്ന് താമസക്കാരനുമായ കലന്തര്‍ ഷാഫി(30)യെയാണ് കാസര്‍കോട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്പെഷല്‍ സ്‌ക്വാഡ് അറസ്റ്റുചെയ്തത്. ബുധനാഴ്ച വൈകീട്ട് ആറുമണിയോടെ എക്സൈസ് ഇന്‍സ്പെക്ടര്‍ ജെ ജോസഫും സംഘവും നടത്തിയ റെയ്ഡിലാണ് ഹാഷിഷ് പിടികൂടിയത്. മണ്ണംകുഴി തേക്കേക്കുന്ന് നടന്ന വാഹന പരിശോധനയില്‍ സ്വിഫ്റ്റ് കാറില്‍ 130 ഗ്രാം ഹാഷിഷ് കണ്ടെത്തുകയായിരുന്നു. പരിശോധന നടക്കുന്നതിനിടെ കാറിലുണ്ടായിരുന്ന പച്ചത് ബയല്‍ സ്വദേശി മൊയ്തീന്‍ യാസിര്‍ ഓടിപ്പോയി. കലന്തര്‍ ഷാഫിയുടെ മൊഴിയെ തുടര്‍ന്ന് യാസിറിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ 320 ഗ്രാം ഹാഷിഷ് കൂടി കണ്ടെത്തി. കഴിഞ്ഞ ആഴ്ച കലന്തര്‍ ഷാഫിയെ 100 ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. കര്‍ണാടകയിലെ നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണ് ഇയാള്‍. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ് )കെവി മുരളി, പ്രിവന്റീവ് ഓഫിസര്‍(ഗ്രേഡ്)മാരായ കെ നൗഷാദ്, സി അജീഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ മഞ്ജുനാഥന്‍ വി, അതുല്‍ ടി വി, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ റീന വി, ഡ്രൈവര്‍ സജീഷ് എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.

You may also like

Leave a Comment