16
മലപ്പുറം: ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ഫെഡറേഷന്‍ ആദ്യമായി സംഘടിപ്പിച്ച ദേശീയ പാര്‍ഷ്യലി സൈറ്റഡ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ (ഭാഗിക കാഴ്ചശക്തിയുള്ളവര്‍ക്ക് വേണ്ടി നടത്തിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്) കേരളം ജേതാക്കളായി. ഫൈനലില്‍ ഒഡീഷക്കെതിരെ ഒരു ഗോളിനെതിരെ രണ്ട് ഗോളുകള്‍ നേടിയാണ് കേരള ടീം കിരീടം ചൂടിയത്. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നടന്ന ടൂര്‍ണമെന്റില്‍ കേരളത്തിന് വേണ്ടി സൂജിത് എം.എസ്, അഹദ് പി.പി എന്നിവര്‍ ഫൈനലില്‍ ഗോള്‍ നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചു. ടൂര്‍ണമെന്റിലെ മികച്ച ഗോള്‍കീപ്പറായി കേരളത്തിന്റെ മുഹമ്മദ് ഷുഹൈബിനെ തെരഞ്ഞെടുത്തു. സുജിത് എം എസ് മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടു.