മലപ്പുറം: എംഡിഎംഎക്ക് പണം നല്‍കാത്തതിനാല്‍ മാതാപിതാക്കളെ ആക്രമിച്ച യുവാവിനെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി. മലപ്പുറം താനൂരിലാണ് സംഭവം. ലഹരി വാങ്ങുവാന്‍ മാതാപിതാക്കളോട് പണം ആവശ്യപ്പെടുകയായിരുന്നു യുവാവ്. യുവാവിനെ നാട്ടകാര്‍ ചേര്‍ന്ന് പിടികൂടി. കൈകാലുകള്‍ കെട്ടിയാണ് യുവാവിന്റെ പരാക്രമം അവസാനിപ്പിച്ചത്.
നേരത്തെ ജോലിയ്ക്ക് പോവുകയും വീട് നോക്കുകയും ചെയ്തിരുന്നതാണ് യുവാവ്. അതിനിടയിലാണ് ലഹരി മരുന്ന് ഉപയോ?ഗിച്ചു തുടങ്ങുന്നതും അതിന് അടിമയാവുന്നതും. പതിയെ ജോലി നിര്‍ത്തിയ യുവാവ് മയക്കുമരുന്ന് വാങ്ങിക്കാനായി വീട്ടില്‍ നിന്നും പണംചോദിക്കാന്‍ തുടങ്ങുകയായിരുന്നു. നിരവധി തവണ മാതാവിനെ മര്‍ദിക്കുകയും ചെയ്തു. ഇന്നലെ രാത്രി ബഹളം വെക്കുകയും വലിയ രീതിയില്‍ ആക്രമണം നടത്തുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ ചേര്‍ന്ന് യുവാവിനെ പിടികൂടിയത്. താനൂര്‍ പൊലീസ് സ്ഥലത്തെത്തി യുവാവിനെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തും. എവിടെ നിന്നാണ് യുവാവിന് ലഹരി കിട്ടുന്നതെന്ന് പൊലീസ് വിശദമായി അന്വേഷിക്കും. അതേസമയം, ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റിയ യുവാവ് പ്രതികരിച്ചു. ലഹരി ജീവിതം നശിപ്പിച്ചെന്ന് യുവാവ് പറഞ്ഞതായാണ് വിവരം.
എംഡിഎംഎയ്ക്ക് പണം നല്‍കാത്തതിന് വീട്ടുകാരെ ആക്രമിച്ച് യുവാവ്; പിടികൂടി കെട്ടിയിട്ട് നാട്ടുകാര്‍
38