കാസര്‍കോട്: എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സാലത്തടുക്ക ചെറുശ്ശേരി ഉസ്താദ് കോളേജില്‍ സംഘടിപ്പിച്ച
ആരോഗ്യ സെമിനാറും ഇഫ്ത്താര്‍ മീറ്റും ശ്രദ്ധയമായി. സമകാലിക പ്രതിരോധ മാര്‍ഗങ്ങളും നോമ്പിന്റെ ആരോഗ്യ പ്രാധാന്യവും വിഷയമാക്കി സംഘടിപ്പിച്ച സെമിനാറില്‍ വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുക്കുകയും സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു.
പരിപാടി സമസ്ത ജില്ല മുശാവറ അംഗം ഇ.പി. ഹംസത്തു സഅദി ബെളിഞ്ചം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി സിദ്ധീഖ് ബെളിഞ്ചം ആമുഖം പറഞ്ഞു. യോഗത്തില്‍ മൂസ മൗലവി സാലത്തടുക്ക പ്രാര്‍ത്ഥന നിര്‍വഹിച്ചു.സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന ആരോഗ്യ പ്രശ്‌നങ്ങളും അവയ്ക്കുള്ള പ്രതിരോധ മാര്‍ഗങ്ങളും ചര്‍ച്ചയാക്കിയ സെമിനാറില്‍, നോമ്പിന്റെ ശാരീരികവും മാനസികവുമായ ഗുണഫലങ്ങള്‍ വിശദീകരിക്കപ്പെട്ടു. നോമ്പ് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ എന്തെങ്കിലും മാറ്റമുണ്ടാക്കുമോ? രോഗികളായവര്‍ക്കായി നോമ്പ് അനുസൃതമായി എങ്ങനെ പാലിക്കാം? ഭക്ഷണക്രമം എങ്ങനെ തയാറാക്കണം? എന്നീ കാര്യങ്ങള്‍ പ്രഭാഷണത്തിനിടെ വിശദീകരിച്ചു. സെമിനാറില്‍ വിവിധ സാമൂഹിക, മത, രാഷ്ട്രീയ സംഘടനകളുടെ നേതാക്കള്‍ പങ്കെടുത്തു:
ശ്രിനാഥ് ബദിയഡുക്ക (യൂത്ത് കോണ്‍ഗ്രസ്)
ജവാദ് മൊഗ്രാല്‍ പുത്തൂര്‍ (കെ.എസ് യു)
അനുരുധന്‍ (എസ് എഫ് ഐ)
റഷീദ് മാസ്റ്റര്‍ ബെളിഞ്ചം (സമസ്ത മദ്‌റസ മാനേജ്മെന്റ് അസോസിയേഷന്‍)
ശാക്കിര്‍ ഇര്‍ഷാദി ബെദിര (എ ഐ കെ എം സി സി)
സുഹൈര്‍ അസ്ഹരി പള്ളങ്കോട് (സമസ്ത ജംഇയത്തുല്‍ ഖുതുബാഅ)
ഫാറൂഖ് ദാരിമി കൊല്ലമ്പാടി (എസ് കെ എസ് എസ് എഫ്)
സിറാജ് ഖാസിലൈന്‍ ( SEA )
ലത്തീഫ് മൗലവി ചെര്‍ക്കള (എസ് വൈ എസ്)
അബ്ദു റസാഖ് ദാരിമി (ജംഇയത്തുല്‍ മുഅല്ലിമീന്‍)
പരിപാടിക്ക് അഭിവാദ്യമര്‍പ്പിച്ച്
അര്‍ഷാദ് ബേര്‍ക്ക
സുലൈമാന്‍ നെല്ലിക്കട്ട
ഇബ്രാഹിം അസ്ഹരി പള്ളങ്കോട്
അന്‍വര്‍ തുപ്പക്കല്‍
ഉസാം പള്ളങ്കോട്
സഫ്വാന്‍ ദാഇ ദാരിമി
സുഹൈല്‍ റഹ്‌മാനി
അജ്മല്‍ ഫൈസി
ഉനൈസ് അസ്നവി ആരിക്കാടി
ഇര്‍ഷാദ് അസ്ഹരി
മുആദ് ദാരിമി
റഫീഖ് കൊല്ലങ്കാന
അബ്ദുല്‍ ഖാദര്‍ ബേര്‍ക്ക
ഖാദര്‍ യമാനി തുടങ്ങിയവര്‍ സംസാരിച്ചു
സെമിനാറിന്റെ പ്രാധാന്യം സമൂഹത്തില്‍ ആരോഗ്യപരമായ ബോധവല്‍ക്കരണം നടത്തുക മാത്രമല്ല, മതപരമായ നോമ്പ് പാലനത്തിന്റെ ആരോഗ്യപരമായ ആഴങ്ങള്‍ മനസ്സിലാക്കുക എന്നതിലും ശ്രദ്ധയമായി
പടം: എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ ആരോഗ്യ സെമിനാറും ഇഫ്ത്താര്‍ മീറ്റും സമസ്ത ജില്ല മുശാവറ അംഗം ഹംസത്തു സഅദി ബെളിഞ്ചം ഉദ്ഘാടനം ചെയ്യുന്നു.