ഇന്റര്‍നാഷണല്‍ കലാസംഘടന ആയ സ്പിക് മാക്കേയുടെ
സഹകരണത്തോടെ ‘സപര്യ -2025’ കലാ പഠന ക്യാമ്പ് ഇരിയണ്ണി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ആരംഭിച്ചു.
സ്പിക് മാക്കെയുടെ പ്രഖ്യാപിത ലക്ഷ്യമായ ഭാരതീയ പൈതൃകത്തെ കലയിലൂടെ അറിയുക എന്ന ലക്ഷ്യത്തോടെയാണ് തികച്ചും സൗജന്യമായ ഈ കലാ പഠന ക്യാമ്പ് സംഘടിപ്പിക്കുന്നത്.
മോഹിനിയാട്ടം, ഒഡീസി, തോല്‍പാവക്കൂത്ത്, മ്യൂറല്‍ പെയിന്റിങ് എന്നീ നാല് കലാരൂപങ്ങളിന്‍ ഇരുന്നൂറിലധികം കുട്ടികളെയാണ് ഏപ്രില്‍ 1 മുതല്‍ 5 വരെയുളള ദിവസങ്ങളിലായി പരിശീലിപ്പിക്കുന്നത്.
പൈതൃകത്തെ കലയിലൂടെ കണ്ടെത്തുക എന്ന സ്പിക് മാക്കെ രീതിക്ക് അനുസരണമായി നാല് പരിശീലകര്‍ 5 ദിവസം പാരമ്പര്യാധിഷ്ഠിത മായ ശിക്ഷണം നല്‍കുന്നു. വി.പി അനിമ, ശുഭം നാഗരാജ്, രാജീവ് പുലവര്‍, അജിതന്‍ പുതുമന എന്നീ പ്രഗല്ഭ കലാകാരന്മാരാണ് ഈ പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. സപര്യ 2025 കലാപഠന ക്യാമ്പ് ജിവിഎച്ച്എസ്എസ് ഇരിയണ്ണി പി.ടി.എ പ്രസിഡണ്ട് ബി.എം പ്രദീപ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച നടിയായ സി. കെ നിഥീന മുഖ്യാതിഥിയായി. സ്പീക് മാകേ ജില്ലാ കോര്‍ഡിനേറ്റര്‍ രമേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. എസ്ആര്‍ജി കണ്‍വീനര്‍ കെ മിനീഷ് ബാബു, കെ. ബിന്ദു ടീച്ചര്‍, സ്റ്റാഫ് സെക്രട്ടറി പി. ഉഷാ നന്ദിനി, അധ്യാപികമാരായ അംബിക, സി. സുരസി സംസാരിച്ചു. പ്രിന്‍സിപ്പള്‍ സജീവന്‍ മടപ്പറമ്പത്ത് സ്വാഗതവും ഹെഡ് മാസ്റ്റര്‍ എ.എം. അബ്ദുല്‍ സലാം നന്ദിയും പറഞ്ഞു.
‘സപര്യ -2025’ കലാ പഠന ക്യാമ്പ് ആരംഭിച്ചു
24