കാഞ്ഞങ്ങാട്: നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് രതീഷ് എന്ന ഒരേ പേരില്‍ അറിയപ്പെടുന്ന ആളുകളുടെ കൂട്ടായ്മയില്‍ രൂപീകരിച്ച് സാമൂഹിക സന്നദ്ധ ജീവകാരുണ്യ കലാകായിക – കാര്‍ഷിക മേഘലയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.കെ എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന രതീഷ് സൗഹൃദ കൂട്ടായ്മയുടെ നാലാമത് കുടുംബ സംഗമം കാഞ്ഞങ്ങാട് നടന്നു.
കൂട്ടായ്മയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായ് കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് സാംസ്‌കാരിക നിലയം നിര്‍മ്മിക്കണമെന്നും പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് സര്‍ക്കാര്‍ ഗ്രാന്റ് അനുവതിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. ഹൊസ്ദുര്‍ഗ്ഗ് ബാങ്ക് ഹാളില്‍ നടന്ന സംഗമം യുവ സിനിമ താരവും കേരള ഉജ്വല ബാല്യ പുരസ്‌കാര ജേതാവുമായ ആവണി രാഗേഷ് ഉദ്ഘാടനം ചെയ്തു. സംഗീത നാടക അക്കാദമി അംഗം രാജ് മോഹന്‍ നീലേശ്വരം മുഖ്യ അഥിതിയായി.കൂട്ടയ്മ പ്രസിഡന്റ് രതീഷ് ആവണി അദ്ധ്യക്ഷത വഹിച്ചു.
പ്രവാസി കൂട്ടായ്മ പ്രസിഡന്റ് രതീഷ് അയിക്കോടന്‍,
പ്രവാസി കൂട്ടായ്മ വൈസ് : പ്രസിഡന്റ് രതീഷ് തലേയ്ക്കുന്ന്, സെക്രട്ടറി രതീഷ് മൂകാബിക, രതീഷ് അലിങ്കിലില്‍ ,
വനിത കൂട്ടായ്മ വൈസ് പ്രസിഡന്റ് ബിന്ദു രതീഷ് എന്നിവര്‍ സംസാരിച്ചു.
കൂട്ടായ്മ സെക്രട്ടറി രതീഷ് മേനിക്കോട്ട് സ്വാഗതവും, ട്രഷറര്‍ രതീഷ് വിബ്ജിയോര്‍ നന്ദിയും പറഞ്ഞു
അംഗങ്ങള്‍ക്കുള്ള സന്നദ്ധ ധനസഹായ പ്രവര്‍ത്തനം നെല്‍കൃഷി ചെണ്ടുമല്ലികൃഷി തുടങ്ങിയ കാര്‍ഷിമേഘലയിലെ ഇടപെടലുകള്‍ സന്നദ്ധ രക്തദാനസേന രൂപികരണവും ശുചീകരണ പ്രവര്‍ത്തനങ്ങളും,
ഫുഡ്‌ബോള്‍ ടൂര്‍ണമെന്റുകള്‍ ഉള്‍പ്പെടയുള്ള കായിക മത്സരങ്ങളും, വയനാട് ജനതയ്ക്ക് കൈതാങ്ങ് തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കൂട്ടായ്മയ്ക്ക് കഴിഞ്ഞു.
പുതിയ ഭാരവാഹികളായി
രതീഷ് കാലിക്കടവ് (പ്രസിഡന്റ്),
രതീഷ് ബിരിക്കുളം
(വൈ:പ്രസിഡന്റ്),
രതീഷ് പരവനടുക്കം
(സെക്രട്ടറി),
രതിഷ് മേനിക്കോട്ട്: (ജോ: സെക്രട്ടറി)
രതീഷ് വാഴക്കോട്
(ട്രഷറര്‍).
വനിത കൂട്ടായ്മ
ചിത്ര രതീഷ്
(പ്രസിഡന്റ്)
നിമ്മി രതീഷ്
(വൈ: പ്രസിഡന്റ്)
ബിന്ദു രതീഷ്
(സെക്രട്ടറി),
ശ്രുതി രതീഷ്
ജോ. സെക്രട്ടറി,
ഹെന രതീഷ്
(ട്രഷറര്‍)
എന്നിവരെ തിരഞ്ഞെടുത്തു.