കാസര്‍ഗോഡ്: നാട്ടിലും മറുനാട്ടിലും സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായ അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മയുടെ ഓണക്കിറ്റ് വിതരണ പരിപാടിയുടെ ഉദ്ഘാടനം ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വസന്തന്‍ അജക്കോട് നിര്‍വഹിച്ചു.
ചെങ്കള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജാസ്മിന്‍ കബീര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷുക്കൂര്‍ ചെര്‍ക്കളം, ചെയര്‍പേഴ്‌സണ്‍ ശാന്തകുമാരി ടീച്ചര്‍, മറ്റ് പഞ്ചായത്ത് അംഗങ്ങള്‍, അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മയുടെ ഭാരവാഹികള്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
ഓണാഘോഷത്തിന്റെ സന്തോഷം സമൂഹത്തിലെ കൂടുതല്‍ കുടുംബങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഓണക്കിറ്റ് വിതരണ പരിപാടി, കൂട്ടായ്മയുടെ സാമൂഹിക പ്രതിബദ്ധതയും സേവന മനോഭാവവും ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതായിരുന്നു. നാട്ടിലും പ്രവാസ ലോകത്തും ജീവകാരുണ്യ-സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെ സജീവ സാന്നിധ്യമായ അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മയുടെ ഈ പ്രവര്‍ത്തനത്തിന് നാട്ടുകാരില്‍ നിന്നും മികച്ച പിന്തുണയും അഭിനന്ദനവും ലഭിച്ചു.കാസര്‍ഗോഡ് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും അര്‍ഹരായ ആളുകളെ തിരഞ്ഞെടുത്ത് കൊണ്ടാണ് ഓണക്കിറ്റ് വിതരണം നടത്തിയത്…
അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മയുടെ ഓണക്കിറ്റ് വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു




