28
ബെംഗളൂരു: കര്‍ണാടകയിലെ കലബുര്‍ഗിയില്‍ ലോറിയും മിനിബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 5 പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. ദര്‍ഗയില്‍ പോയി മടങ്ങി വരികയായിരുന്ന സംഘമാണ് അപകടത്തില്‍പെട്ടത്. തീര്‍ത്ഥാടന യാത്രയാണ് ഇത്തരമൊരു ദുരന്തത്തില്‍ കലാശിച്ചത്. പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. കലബുര്‍?ഗി ജില്ലയിലുളള നെലോ?ഗിയില്‍ സെന്റ് ക്രോസിലാണ് ദുരന്തമുണ്ടായത്. നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ മിനി ബസ് വന്നിടിക്കുകയായിരുന്നു. ഒരു കുടുംബത്തിലെ 5 പേരാണ് മരിച്ചത്.