66
: പലിശ കുറയും
മുംബൈ: റിപ്പോ നിരക്ക് വീണ്ടും കുറച്ച് റിസര്‍വ് ബാങ്ക്. കാല്‍ ശതമാനമാണ് ആര്‍ബിഐ റിപ്പോ നിരക്ക് കുറച്ചത്. ഇതോടെ റിപ്പോ നിരക്ക് ആറ് ശതമാനമായി. 2025-26 സാമ്പത്തിക വര്‍ഷത്തിലെ സിപിഐ പണപ്പെരുപ്പം നാല് ശതമാനമായിരിക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. നിരക്കില്‍ 0.25 ശതമാനം കുറവ് വന്നതോടെ റിപ്പോ റേറ്റ് അടിസ്ഥാനമാക്കിയുള്ള വായ്പാ പലിശ നിരക്ക് ഉടനെ കുറയും. ഭവന, വാഹന, വിദ്യാഭ്യാസ, കാര്‍ഷിക വായ്പകളുടെയെല്ലാം പ്രതിമാസ തിരിച്ചടവ് തുകയില്‍ കാല്‍ ശതമാനത്തോളം കുറവുവരും. ആര്‍ബിഐ ഫെബ്രുവരിയില്‍ റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചിരുന്നു.