Home National സുഹാസ് ഷെട്ടിയുടെ കൊലപാതകം പകരംവീട്ടലിന്റെ ഭാഗമെന്ന് പൊലീസ്

സുഹാസ് ഷെട്ടിയുടെ കൊലപാതകം പകരംവീട്ടലിന്റെ ഭാഗമെന്ന് പൊലീസ്

by KCN CHANNEL
0 comment

ബെംഗളൂരു: ബെംഗളൂരുവിലെ സുഹാസ് ഷെട്ടിയുടെ കൊലപാതകം പകരം വീട്ടലിന്റെ ഭാഗമെന്ന് പൊലീസ്. 2023-ല്‍ സഫ്‌വാന്‍ എന്നയാളെ സുഹാസ് ഷെട്ടിയുടെ സുഹൃത്ത് പ്രശാന്ത് ആക്രമിച്ചിരുന്നു. ഇതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സഫ്‌വാന്‍ എന്ന പ്രാദേശിക ഗുണ്ടയുടെ നേതൃത്വത്തിലുള്ള സംഘത്തിലെ അംഗങ്ങളാണ് അറസ്റ്റിലായത്. 2023-ല്‍ സഫ്‌വാനെ സുഹാസ് ഷെട്ടിയുടെ സുഹൃത്ത് പ്രശാന്ത് ആക്രമിച്ചിരുന്നു. ഇതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അന്നത്തെ ആക്രമണത്തില്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായ സഫ്‌വാന്‍ പ്രശാന്തിനോട് പക സൂക്ഷിച്ചിരുന്നു. പ്രശാന്തിനെ സംരക്ഷിച്ച് നിര്‍ത്തിയത് സുഹാസ് ഷെട്ടിയാണെന്നും ഇതിലെ പക മൂലമാണ് സുഹാസ് ഷെട്ടിയെ ഉന്നമിട്ട് ആക്രമിച്ചതെന്നുമാണ് വിവരം.

You may also like

Leave a Comment