Home Kerala കണ്ണൂരില്‍ കല്യാണവീട്ടില്‍ മോഷണം 25 പവന്‍ സ്വര്‍ണ്ണം മോഷണം പോയതായി പരാതി

കണ്ണൂരില്‍ കല്യാണവീട്ടില്‍ മോഷണം 25 പവന്‍ സ്വര്‍ണ്ണം മോഷണം പോയതായി പരാതി

by KCN CHANNEL
0 comment

വിവാഹ ദിവസം ഭര്‍ത്താവിന്റെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച് വെച്ചു; 30 പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയെന്ന് പരാതി
കണ്ണൂര്‍ കരിവെള്ളൂരിലാണ് സംഭവം. 30 പവന്‍ സ്വര്‍ണം മോഷണം പോയെന്ന പരാതിയില്‍ പയ്യന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കണ്ണൂര്‍: കണ്ണൂരില്‍ നവവധുവിന്റെ സ്വര്‍ണാഭരണങ്ങള്‍ വിവാഹ ദിവസം മോഷണം പോയെന്ന് പരാതി. കണ്ണൂര്‍ കരിവെള്ളൂരിലാണ് സംഭവം. 30 പവന്‍ സ്വര്‍ണം മോഷണം പോയെന്ന പരാതിയില്‍ പയ്യന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വ്യാഴാഴ്ചയായിരുന്നു കരിവെള്ളൂരിലെ അര്‍ജുന്റെയും ആര്‍ച്ചയുടെയും വിവാഹം. അന്ന് വൈകിട്ട് ആറ് മണിയോടെ ഭര്‍ത്താവിന്റെ വീട്ടിലെ അലമാരയില്‍ അഴിച്ചുവെച്ച സ്വര്‍ണം മോഷണം പോയെന്നാണ് വധുവിന്റെ പരാതി. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് മോഷണ വിവരം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ തന്നെ പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മോഷണം നടന്ന വീട്ടില്‍ ഡോഗ് സ്‌ക്വാഡിനെ അടക്കമെത്തിച്ച് പൊലീസ് പരിശോധന നടത്തി

You may also like

Leave a Comment