Home Sports ഐപിഎല്‍ റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി നിക്കോളാസ് പുരാന്‍

ഐപിഎല്‍ റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി നിക്കോളാസ് പുരാന്‍

by KCN CHANNEL
0 comment

ലക്‌നൗ: ഐപിഎല്‍ റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ലക്‌നൗ താരം നിക്കോളാസ് പുരാന്‍. ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നേടിയ വെടിക്കെട്ട് സെഞ്ചുറിയാണ് പുരാന്റെ ഒന്നാം സഥാനം ഉറപ്പിചത്. അഞ്ച് മത്സരങ്ങളില്‍ 288 റണ്‍സുമായാണ് പുരാന്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. എന്നാല്‍ പുരാന്റെ ഓറഞ്ച് ക്യാപ്പിന് ഭീഷണിയായി മറ്റൊരു സഹതാരം തൊട്ടുപിന്നിലുണ്ട്.ലക്‌നൗ ഓപ്പണറായ മിച്ചല്‍ മാര്‍ഷാണ് 265 റണ്‍സുമായി റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തുള്ളത്.
ഇന്നലെ രണ്ടാം സ്ഥാനത്തായിരുന്ന മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവ് 199 റണ്‍സുമായി മൂന്നാം സ്ഥാനത്തായപ്പോള്‍ ഗുജറാത്ത് താരം സായ് സുദര്‍ശന്‍ 191 റണ്‍സുമായി നാലാം സ്ഥാനത്തേക്ക് വീണു.ലക്‌നൗവിനെതിരെ വെടിക്കെട്ട് അര്‍ധസെഞ്ചുറി നേടിയ കൊല്‍ക്കത്ത നായകന്‍ അജിങ്ക്യ രഹാനെ 184 റണ്‍സുമായി ടോപ് ഫൈവിലെത്തിയപ്പോള്‍ ശ്രേയസ് അയ്യര്‍(168), ജോസ് ബട്ലര്‍(166), വിരാട് കോലി(164), രജത് പാട്ടീദാര്‍(161), പ്രിയാന്‍ഷ് ആര്യ(158) എന്നിവരാണ് ആദ്യ പത്തിലുള്ളത്. ഇന്നലെ ചെന്നൈക്കെതിരെ നേടിയ സെഞ്ചുറിയാണ് പ്രിയാന്‍ഷ് ആര്യയെ ടോപ് 10ല്‍ എത്തിച്ചത്.

You may also like

Leave a Comment