ആലംപാടി: എരിയപ്പാടി സ്വദേശി ഖത്തറില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ട ജി.സി.സി അംഗത്തിന്റെ കുടുംബത്തിന് ആസ്‌ക് ആലംപാടി ജി.സി.സി കാരുണ്യ വര്‍ഷ പദ്ധതിയില്‍ നിന്ന് രൂപ 3,16,500/- (മൂന്ന് ലക്ഷത്തി പതിനാറായിരത്തി അഞ്ഞൂറ് രൂപ) ധനസഹായം നല്‍കി.
ക്ലബ്ബില്‍ വെച്ച് നടന്ന ചടങ്ങില്‍ ആസ്‌ക് ജി.സി.സി അംഗവും പൗരപ്രമുഖനുമായ കാദര്‍ സൈത്തൂന്‍ തുക ആസ്‌ക് പ്രസിഡന്റ് ഗപ്പു ആലംപാടിക്ക് കൈമാറി.
ആസ്‌ക് വൈസ് പ്രസിഡന്റ് സാദിഖ് ഖത്തര്‍, മുന്‍ പ്രസിഡന്റ് മുസ്തഫ ഇ.എ, ജി.സി.സി വൈസ് പ്രസിഡന്റ് ജൗഹര്‍ ആലംപാടി, ജി.സി.സി അംഗങ്ങളായ റഫീഖ് ബുറാഖ, മുനീര്‍ പോലീസ്, ഇഖ്ബാല്‍ മുഹമ്മദ്, കാദര്‍ മാഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.




