ഗ്രീന്‍സ്റ്റാര്‍ വര്‍ണ്ണ ചിറക് പരിപാടി സംഘടിപ്പിച്ചു

ചൗക്കി കുന്നില്‍ : ഗ്രീന്‍സ്റ്റാര്‍ ചൗക്കി കുന്നിലിന്റെ ആഭിമുഖ്യത്തില്‍ ഇരുപത്തി അഞ്ചാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി കുട്ടികള്‍ക്ക് വര്‍ണ്ണ ചിറക് പരിപാടി സംഘടിപ്പിച്ചു,
ക്ലബ് ജനറല്‍ സെക്രട്ടറി മൂസാ ബാസിത്ത്, മുന്‍ സെക്രട്ടറി ഖലീല്‍ ചൗക്കി കുന്നില്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു,അശ്രീഫ ടീച്ചര്‍, മൈമൂന തുടങ്ങിയവര്‍ സംബന്ധിച്ചു , മൊഗ്രാല്‍ പുത്തൂരിലെ കലാ കായിക ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വര്‍ഷങ്ങളായി സജീവമായി പ്രവര്‍ത്തിക്കുന്ന ചൗക്കി കുന്നില്‍ ഗ്രീന്‍സ്റ്റാര്‍ ഇരുപത്തി അഞ്ചാം വാര്‍ഷികം ആഘോഷിക്കുകയാണ്, സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിരവധി പരിപാടികള്‍ സംഘടിപ്പിക്കും, വിവിധ പരീക്ഷകളില്‍ വിജയിച്ച പ്രതിഭകളെ ആദരിക്കുന്നതിന് വേണ്ടി പ്രതിഭ സംഗമം, സാമൂഹിക സേവന മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്ക് സ്‌നേഹാദരവ് , ജില്ലാ തല ദഫ് മത്സരം , തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും ,

Scroll to Top