ബംഗളുരു: കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ട് സംഭവിച്ച വന്‍ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ബംഗളുരു സ്വദേശികളായ ദമ്പതികള്‍. കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ കൂറ്റന്‍ പരസ്യ ബോര്‍ഡ് കാറിന് മുകളിലേക്ക് മറിഞ്ഞുവീണാണ് അപകടമുണ്ടായത്. അനധികൃതമായി സ്ഥാപിച്ചിരുന്ന ബോര്‍ഡിന് 10 ടണ്ണിലധികം ഭാരമുണ്ടായിരുന്നു. വീടിനടുത്ത് എത്തിയിരുന്നതിനാലും മഴയില്‍ കാഴ്ച ദുഷ്‌കരമായിരുന്നതിനാലും വേഗത കുറച്ചാണ് വാഹനം മുന്നോട്ട് നീങ്ങിയിരുന്നത്.
കഴിഞ്ഞ ദിവസം വൈകുന്നേരം 7.30ന് ബൊമ്മനഹള്ളിക്ക് സമീപമായിരുന്നു സംഭവം. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന 41കാരന്‍ സലില്‍ കുമാര്‍, ഐ.ടി ജീവനക്കാരിയായ ഭാര്യ അര്‍ച്ചനയ്‌ക്കൊപ്പം തന്റെ മഹീന്ദ്ര എക്‌സ്യുവി 700 കാറില്‍ കെ.ആര്‍ പുരയില്‍ നിന്ന് ഫ്‌ലാറ്റിലേക്ക് മടങ്ങിവരികയായിരുന്നു. അപ്പാര്‍ട്ട്‌മെന്റിന് അടുത്ത് എത്തിയപ്പോഴാണ് പെട്ടെന്ന് കൂറ്റന്‍ പരസ്യബോര്‍ഡ് മഴയിലും കാറ്റിലും ഇളകി കാറിന് മുകളിലേക്ക് വന്നുവീണത്. കാറിന് സാരമായ തകരാറുകള്‍ സംഭവിച്ചെങ്കിലും അകത്തിരുന്നവര്‍ക്ക് ഒരു പ്രശ്‌നവുമുണ്ടായില്ല. ജീവന്‍ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് തങ്ങളെന്ന് സലില്‍ കുമാര്‍ പിന്നീട് പറഞ്ഞു.
കനത്ത മഴയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് കാറിന് മുകളിലേക്ക് മറിഞ്ഞുവീണു; വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് അത്ഭുതകരമായി
58
previous post