ചെറുവത്തൂര്‍ ബി ആര്‍ സി യില്‍ ‘വൈബോണം’എന്ന പേരില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു.

ചെറുവത്തൂര്‍ ബി ആര്‍ സി ‘വൈബോണം’2026

ചെറുവത്തൂര്‍:
ചെറുവത്തൂര്‍ ബി ആര്‍ സി യില്‍ ‘വൈബോണം’എന്ന പേരില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു.
സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോഡിനേറ്റര്‍ ഷൗക്കത്തലി അക്കാലത്ത് ഉദ്ഘാടനം ചെയ്തു. ചെറുവത്തൂര്‍ ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റര്‍ സതീശന്‍ യു അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ഷിബി മോള്‍ സ്വാഗതം പറഞ്ഞു.
ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ ശശിധരന്‍, മധുസൂദനന്‍ ടി, ചെറുവത്തൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രമേശന്‍ പുന്നത്തിരിയന്‍, ഡയറ്റ് ഫാക്കല്‍റ്റി വിനോദ് കുട്ടമത്ത് എന്നിവര്‍ സംസാരിച്ചു. സ്‌നേഹത്തിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഒരുമയുടെയും സന്ദേശം പകര്‍ന്ന ഓണാഘോഷം ഓണപ്പൂക്കളം,ഓണസദ്യ, വിവിധ കലാ പരിപാടികള്‍ നടത്തി.
സി ആര്‍ സി കോഡിനേറ്റര്‍ സാവിത്രി നന്ദി പറഞ്ഞു.

Scroll to Top