കാസര്‍ഗോഡ് ജില്ലാ റഗ്ബി അസോസിയേഷന്‍ ദേശീയ കായിക ദിനത്തില്‍ നീലേശ്വരം പള്ളിക്കരയില്‍
ഹോക്കി മന്ത്രികന്‍ ധ്യാന്‍ ചന്ദിന്റെ ഓര്‍മ്മ പുതുക്കി അനുസ്മരണ ചടങ്ങും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു.
ഇന്ത്യന്‍ ഫുട്‌ബോള്‍ താരം കെ വിജയകുമാര്‍ ധ്യാന്‍ ചന്ദിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി ആദരവ് അര്‍പ്പിച്ചു പരിപാടി ഉദ്ഘാടനം ചെയ്തു.
മുന്‍ സന്തോഷ്ട്രോഫി താരം കെ വിജയചന്ദ്രന്‍ അനുസ്മരണപ്രഭാഷണം നടത്തി. ദേശീയ ബാസ്‌ക്കറ്റ് ബോള്‍ താരം പി ഗോപാലകൃഷ്ണന്‍. ദേശീയ അത് ലറ്റ് കെ വിശ്വനാഥന്‍. ഫുട്‌ബോള്‍ താരം കെ.കെ രവി. എന്നിവര്‍ സംസാരിച്ചു. പള്ളിക്കരയിലെ യുവ കായിക താരങ്ങളും ധ്യാന്‍ ചന്ദിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന ആദരവ് നടത്തി. റഗ്ബി ജില്ലാ സെക്രട്ടറി മനോജ് പള്ളിക്കര സ്വാഗതവും എ വി സജേഷ് നന്ദിയും പറഞ്ഞു.
റഗ്ബി അസോസിയേഷന്‍ ദേശീയ കായിക ദിനം ആചരിച്ചു.




