38
സിപിഐഎം നേതാവ് എ കെ ബാലനെ കടന്നാക്രമിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. വായിലൂടെ വിസര്‍ജ്ജിക്കുന്ന ജീവിയായി എ കെ ബാലന്‍ മാറിയെന്ന് അദ്ദേഹം പറഞ്ഞു. സിപിഐഎം നേതൃസ്ഥാനത്ത് നിന്ന് ഒഴിവാക്കിയപ്പോള്‍ ബാലന്‍ നായയെ പോലെ മോങ്ങി. പിണറായിയുടെ പ്രീതി പിടിച്ചു പറ്റി എന്തെങ്കിലും സ്ഥാനം കിട്ടുമോയെന്ന് നോക്കുകയാണ് ബാലന്‍. കെ സുധാകരന്‍ ആരാണെന്ന് ബ്രണ്ണന്‍ കോളജിലെ ചുവരുകള്‍ക്ക് മാത്രമല്ല, രാഷ്ട്രീയം നിരീക്ഷിക്കുന്ന എല്ലാവര്‍ക്കുമറിയാം. തന്റെ നിഴലില്‍ പോലും നേര്‍ക്കുനേര്‍ നില്‍ക്കാനുള്ള ധൈര്യം വിജയനോ ബാലനോ അന്നുണ്ടായിരുന്നില്ല. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പിണറായി വിജയന്‍ പറയട്ടെയെന്നും കെ.സുധാകരന്‍ വെല്ലുവിളിച്ചു. എ കെ ബാലന്റെ ബ്രണ്ണന്‍ പരാമര്‍ശത്തിലാണ് ഫേസ്ബുക് പോസ്റ്റിലൂടെയുള്ള കെ സുധാകരന്റെ മറുപടി