Home Kerala സ്വര്‍ണവില കുറഞ്ഞു

സ്വര്‍ണവില കുറഞ്ഞു

by KCN CHANNEL
0 comment

സംസ്ഥാനത്ത് സ്വര്ണവിലയിലെ ഇടിവ് തുടരുന്നു. ഇന്നലെ 2200 രൂപ കുത്തനെ കുറഞ്ഞതിന് ശേഷം ഇന്ന് പവന് 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 72,040 രൂപയാണ്.

ഭൗന്മാരാഷ്ട്രീയ പ്രശനങ്ങള്‍ സ്വര്‍ണവില ഉയര്‍ത്തിയേക്കും എന്ന സൂചനകളാണ് വിപണിയില്‍ നിന്നും ലഭിക്കുന്നത്. കഴിഞ്ഞദിവസം സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തിയ സ്വര്‍ണവില ഉപഭോക്താക്കള്‍ ലാഭമെടുത്ത് പിരിഞ്ഞതോടെ കുറഞ്ഞിരുന്നു. താരിഫ് കുറയ്ക്കാന്‍ ട്രംപ് തീരുമാനിച്ചേക്കും എന്ന സൂചന വില കുറയാനുള്ള മറ്റൊരു കാരണമാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 9005 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 7410 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109 രൂപയാണ്.

ഏപ്രിലിലെ സ്വര്‍ണ വില ഒറ്റനോട്ടത്തില്‍
ഏപ്രില്‍ 1 – ഒരു പവന്‍ സ്വര്‍ണത്തിന് 680 രൂപ ഉയര്‍ന്നു. വിപണി വില 68,080 രൂപ
ഏപ്രില്‍ 2 – സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 68,080 രൂപ
ഏപ്രില്‍ 3 – ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ ഉയര്‍ന്നു. വിപണി വില 68,480 രൂപ
ഏപ്രില്‍ 4 – ഒരു പവന്‍ സ്വര്‍ണത്തിന് 1280 രൂപ കുറഞ്ഞു. വിപണി വില 67,200 രൂപ
ഏപ്രില്‍ 5 – ഒരു പവന്‍ സ്വര്‍ണത്തിന് 720 രൂപ കുറഞ്ഞു. വിപണി വില 66,480 രൂപ
ഏപ്രില്‍ 6 – സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 66,480 രൂപ
ഏപ്രില്‍ 7 – ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 66,280 രൂപ
ഏപ്രില്‍ 8 – ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ കുറഞ്ഞു. വിപണി വില 65,800 രൂപ
ഏപ്രില്‍ 9 – ഒരു പവന്‍ സ്വര്‍ണത്തിന് 520 രൂപ ഉയര്‍ന്നു. വിപണി വില 66,320 രൂപ
ഏപ്രില്‍ 10 – ഒരു പവന്‍ സ്വര്‍ണത്തിന് 2160 രൂപ ഉയര്‍ന്നു. വിപണി വില 68,480 രൂപ
ഏപ്രില്‍ 11 – ഒരു പവന്‍ സ്വര്‍ണത്തിന് 1480 രൂപ ഉയര്‍ന്നു. വിപണി വില 69960 രൂപ
ഏപ്രില്‍ 12- ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ ഉയര്‍ന്നു. വിപണി വില 70,160 രൂപ
ഏപ്രില്‍ 13- സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 70,160 രൂപ
ഏപ്രില്‍ 14- ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 70,040 രൂപ
ഏപ്രില്‍ 15- ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപ കുറഞ്ഞു. വിപണി വില 69,760 രൂപ
ഏപ്രില്‍ 16- ഒരു പവന്‍ സ്വര്‍ണത്തിന് 760 രൂപ ഉയര്‍ന്നു. വിപണി വില 70,520 രൂപ
ഏപ്രില്‍ 17- ഒരു പവന്‍ സ്വര്‍ണത്തിന് 840 രൂപ ഉയര്‍ന്നു. വിപണി വില 71,360 രൂപ
ഏപ്രില്‍ 18- സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 71,360 രൂപ
ഏപ്രില്‍ 19- സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 71,360 രൂപ
ഏപ്രില്‍ 20- സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 71,360 രൂപ
ഏപ്രില്‍ 21- ഒരു പവന്‍ സ്വര്‍ണത്തിന് 760 രൂപ ഉയര്‍ന്നു. വിപണി വില 72120 രൂപ
ഏപ്രില്‍ 22- ഒരു പവന്‍ സ്വര്‍ണത്തിന് 2200 രൂപ ഉയര്‍ന്നു. വിപണി വില 74,320 രൂപ
ഏപ്രില്‍ 23- ഒരു പവന്‍ സ്വര്‍ണത്തിന് 2200 രൂപ കുറഞ്ഞു. വിപണി വില 72120 രൂപ
ഏപ്രില്‍ 24- ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 72040 രൂപ

You may also like

Leave a Comment