ബെത്ലഹേം കുടുംബ യൂണിറ്റ്’ റീവാച്ചിന് പ്രേരിപ്പിച്ച് ‘Encore’ ട്രെയിലര്‍ എത്തി

ഗിരീഷ് എ ഡി സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രം ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ആഗോള ബോക്‌സ് ഓഫീസില്‍ 300 കോടിയിലേക്ക് കുതിക്കുകയാണ്. നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ സാമ്പത്തിക വിജയമായി ഈ റോം-കോം മാറുന്നു.
നിവിന്‍ പോളിയെ നായകനാക്കി ഗിരീഷ് എ ഡി ഒരുക്കിയ ഫീല്‍ഗുഡ് റോം – കോം ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ആഗോള ബോക്സ് ഓഫീസില്‍ പുതിയ സുവര്‍ണ്ണ അധ്യായം എഴുതിച്ചേര്‍ത്തിരിക്കുകയാണ്. ബോക്‌സ് ഓഫീസില്‍ 300 കോടി നേട്ടത്തിലേക്ക് കുതിക്കുന്ന ചിത്രം മലയാളത്തില്‍ ഇന്‍ഡസ്ട്രി ഹിറ്റ് പദവി ഉറപ്പിച്ച് മുന്നേറുകയാണ്. ചിത്രത്തിന് നല്‍കിയ വന്‍ വരവേല്‍പ്പിന് പിന്നാലെ റീവാച്ചിന് പ്രേരിപ്പിച്ചുകൊണ്ട് ‘Encore’ രണ്ടാം ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.

‘ജസ്റ്റിന്‍ ചേട്ടായി’ എന്ന കഥാപാത്രമായി തീയേറ്ററുകളില്‍ ചിരിയുടെ പൂരം തീര്‍ത്ത നിവിന്‍ പോളിയും, ‘ആഷ്‌ലി’യായി തിളങ്ങിയ മമിത ബൈജുവും തമ്മിലുള്ള ഓണ്‍-സ്‌ക്രീന്‍ കെമിസ്ട്രിയാണ് ചിത്രത്തിന്റെ പ്രധാന വിജയഘടകം. അതോടൊപ്പം സുരേഷ് കൃഷ്ണ, സംഗീത്, റോഷന്‍ അടക്കമുള്ളവരുടെ കോമഡി നമ്പറുകളും പ്രേക്ഷകര്‍ ഏറ്റെടുത്തു. നിവിന്‍ പോളിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ സാമ്പത്തിക വിജയമായി ഗിരീഷ് എ ഡി സംവിധാനം ചെയ്ത ഈ ചിത്രം മാറിയിരിക്കുകയാണ്. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും മികച്ച പ്രതികരണം നേടാന്‍ ചിത്രത്തിന് സാധിച്ചു.

സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കര്‍, വിനയ് ഫോര്‍ട്ട്, റോഷന്‍ ഷാനവാസ്, ശ്യാം മോഹന്‍, ഷമീര്‍ ഖാന്‍, ശ്രിന്ദ, പാര്‍വതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങളിലുള്ളത്. വിഷ്ണു വിജയ് ഒരുക്കിയ സംഗീതവും, അജ്മല്‍ സാബുവിന്റെ ഛായാഗ്രഹണ മികവും, ആകാശ് ജോസഫ് വര്‍ഗ്ഗീസ് എഡിറ്റിംഗും വലിയ പ്രശംസ നേടിയിട്ടുണ്ട്.

ഗാനരചന: വിനായക് ശശികുമാര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ബെന്നി കട്ടപ്പന, ജോസ് വിജയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റിച്ചാര്‍ഡ്, ആര്‍ട്ട് ഡയറക്ടര്‍: ആഷിക് എസ്, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, സംഘട്ടനം: ആക്ഷന്‍ സന്തോഷ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ജംഷീര്‍ പുരക്കാട്ടിരി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ഫിലിപ്പ് ഫ്രാന്‍സിസ്, സൗണ്ട് മിക്‌സിങ്: വിഷ്ണു സുജാതന്‍, സൗണ്ട് ഡിസൈന്‍: ശങ്കരന്‍ എ.എസ്, കെ.സി സിദ്ധാര്‍ത്ഥന്‍, വിഎഫ്എക്‌സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്‌സ്, കളറിസ്റ്റ്: രമേഷ് സി.പി, സ്റ്റില്‍സ്: റിന്‍സണ്‍ എം.ബി, റിഷിലാല്‍ ഉണ്ണികൃഷ്ണന്‍,പോസ്റ്റര്‍ ഡിസൈന്‍: യെല്ലോ ടൂത്ത്‌സ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Scroll to Top