നൂറു വര്‍ഷത്തെ സ്വര്‍ണ്ണ പരിശുദ്ധിയുടെ പാരമ്പര്യത്തില്‍ തിളങ്ങി നില്‍ക്കുന്ന ഭീമയില്‍ നിന്ന് ലൈറ്റ് വെയ്റ്റ് ഡിസൈനര്‍ ജൂവലറി കളക്ഷനായ ‘സെലന്റ്’ തിരുവനന്തപുരത്തെ എം.ജി റോഡ് ഷോറൂമില്‍ അവതരിപ്പിച്ചു. ദിനംതോറും അണിയാന്‍ പ്രത്യേകമായി ഒരുക്കിയിട്ടുള്ള സെലന്റ്, ലൈറ്റ് വെയിറ്റ് ജൂവലറിയില്‍ പുതിയ നിര്‍വചനങ്ങള്‍ സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല. രാവിലെ 10.30 ന് നടന്ന ചടങ്ങില്‍ ഭീമയുടെ തിരുവനന്തപുരത്തെ എം.ജി റോഡ് ഷോറൂമില്‍ ചെയര്‍മാന്‍ ഡോ. ബി. ഗോവിന്ദന്‍ ഉത്ഘാടനം ചെയ്തു. ഡയറക്ടര്‍മാരായ ജയ ഗോവിന്ദന്‍,ഗായത്രി സുഹാസ്; മാനേജിംഗ് ഡയറക്ടര്‍ എം.എസ് സുഹാസ് എന്നിവരോടൊപ്പം നവ്യാ സുഹാസും നടി വഫയും പങ്കെടുത്തു. ഭീമയുടെ സ്വര്‍ണ്ണാഭരണ നിര്‍മ്മിതിയിലെ കരവിരുതും പാരമ്പര്യത്തിലധിഷ്ഠതമായ അനുഭവജ്ഞാനവും ഒപ്പം ലൈറ്റ് വെയിറ്റ് ആഭരണങ്ങളുടെ ലാളിത്യവും പകര്‍ന്ന് നല്‍കുന്ന സെലന്റ് വിപണിയില്‍ പുതിയ ട്രെന്‍ഡ് സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഉദ്ഘാടന വേളയില്‍ ഭീമ മാനേജിംഗ് ഡയറക്ടര്‍ എം.എസ് സുഹാസ് പറഞ്ഞു. ഭീമയുടെ എം.ജി റോഡ് ഷോറൂമില്‍ ഒരുക്കിയിട്ടുള്ള സെലന്റ് എക്‌സ്‌ക്ലൂസിവ് സ്‌പേസ് തികഞ്ഞ വ്യത്യസ്തതയും വ്യക്തിത്വവും പുലര്‍ത്തുന്നതായി കാണപ്പെട്ടു. ഭീമയുടെ നൂറു വര്‍ഷത്തെ യാത്രയില്‍ പുത്തന്‍ തലമുറയ്ക്ക് വിലയിലും സ്റ്റെലിലും പ്രിയപ്പെട്ട കളക്ഷന്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞതില്‍ തികഞ്ഞ സംതൃപ്തിയും സന്തോഷവുമുണ്ടെന്ന് ചെയര്‍മാന്‍ ഡോ. ബി.ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു. കൂടാതെ കാസർഗോഡ് ഭീമ ജ്വല്ലറിയിലും, എല്ലാ ജ്വല്ലറി ഷോറൂമിലും ലഭ്യമാണ്……
ദിനം തോറും ലൈറ്റ് വെയിറ്റ് ജൂവലറിയില്‍ തിളങ്ങാന്‍ ഭീമയുടെ സെലന്റ്
27
previous post