41
സമൂഹമാധ്യങ്ങളിലടക്കം മാസങ്ങളായി താന്‍ സജീവമല്ലാത്തതിന്റെ കാരണം വ്യക്തമാക്കി ചലച്ചിത്ര താരം നസ്രിയ നസിം. വ്യക്തിപരവും വൈകാരികവുമായ പ്രതിസന്ധികളിലായിരുന്നു താനെന്നും ഇപ്പോള്‍ സ്വയം വീണ്ടെടുപ്പിന്റെ പാതയിലാണെന്നും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച കുറിപ്പില്‍ നസ്രിയ അറിയിച്ചു. കഴിഞ്ഞ ദിവസം മികച്ച നടിക്കുള്ള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷം കൂടി പങ്കുവച്ചുകൊണ്ടുള്ളതാണ് കുറിപ്പ്