കളത്തൂര്‍: മദീന മഖ്ദൂം അല്‍ മദ്രസത്തുല്‍ ബദരിയ സുന്നി ബാലസംഘം വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വീട് മൗലീദ് പ്രൗഢമായി സമാപിച്ചു.
ഖല്‍ബിലുണ്ട് എന്റെ നബി എന്ന പ്രമേയമുയര്‍ത്തിപ്പിടിച്ച് റബീഉല്‍ അവ്വല്‍ 1 മുതല്‍ 30 വരെ സംഘടിപ്പിക്കുന്ന മീലാദ് ക്യാമ്പയിന് ഭാഗമായി മദീന മഖ്ദൂം മഹല്ല് പരിധിയിലെ 100 വീടുകളില്‍ നേരിട്ട് ചെന്ന് സുന്നി ബാലസംഘം വിദ്യാര്‍ത്ഥികള്‍ മൗലീദും ബുര്‍ദയും ആസ്വാദനം തീര്‍ത്ത പ്രവാചക ശീലുകള്‍ ഉരവിട്ടത്.
നാല് സംഘങ്ങളിലായി മൂന്ന് ദിനങ്ങള്‍ നീണ്ടുനിന്ന വീട് മൗലീദ് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ ആവേശം പകര്‍ന്നു.
വിദ്യാര്‍ത്ഥി ഫെസ്റ്റ്, എംലിറ്റ് മിലാദ് ഫെസ്റ്റ്, കുടുംബ സംഗമം, കിഡ്‌സ് ഫെസ്റ്റ്, ആസ്വാദനം, സാന്ത്വനം, ബുര്‍ദ മജ്ലിസ്, സ്വലാത്ത് സമര്‍പ്പണം, മാഉ മുബാറക് വിതരണം, തുടങ്ങിയ വിവിധ പരിപാടികള്‍ മദ്രസത്തുല്‍ ബദരിയയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.
മൗലീദ് മജ്ലിസിന് എസ് ബി എസ് ഭാരവാഹികളായ മുഹമ്മദ് സലീത്ത്, ഇബ്രാഹിം തൗസീഫ്, മുഹമ്മദ് റുമൈസ്, മുഹ്യദ്ദീന്‍ ശാസില്‍, മുഹമ്മദ് ശറഫുദ്ധീന്‍, മുഹമ്മദ് സഹല്‍, സഹദ് അബ്ദുല്‍ റഹ്‌മാന്‍, അഹ്‌മദ് റബീഹ്, മുഹമ്മദ് ലിബാന്‍, യൂസുഫ് റിഫാഅത്ത്, മുഹ്യദ്ദീന്‍ ഹയാന്‍, ഇബ്രാഹിം ബാത്തിഷ്, മുഹമ്മദ് ഉവൈസ്, മുഹമ്മദ് റഹീസ്, ആസിഫ് അലി, അബ്ദുല്‍ ഖാദര്‍ റാഷിദ്, മുഹമ്മദ് ത്വയ്യിബ് നേതൃത്വം നല്‍കി




