ആലംപാടി: വിദ്യാഭ്യാസം എന്നത് എല്ലാവരുടെയും അവകാശമാണെന്ന ഉത്തമ ചിന്ത ഉയര്‍ത്തിപ്പിടിച്ച്, ആസ്‌ക് ആലംപാടി വീണ്ടും കാരുണ്യത്തിന്റെ മാതൃകയായി.
ആലംപാടി പരിസരത്ത് താമസിക്കുന്ന നിര്‍ധന കുടുംബത്തിലെ ഒരു വിദ്യാര്‍ത്ഥിനിയുടെ ഉന്നത പഠന സ്വപ്നങ്ങള്‍ക്ക് ചിറകേകാന്‍, ആസ്‌ക് ആലംപാടി ജിസിസി കമ്മിറ്റിയുടെ ‘കാരുണ്യവര്‍ഷം’ വിദ്യാഭ്യാസ പദ്ധതിയില്‍ നിന്നും 10,000 രൂപ സഹായം നല്‍കി.
ആസ്‌ക് ക്ലബ്ബില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങില്‍, ആസ്‌ക് ജിസിസി പ്രസിഡന്റ് മുഹമ്മദ് ആലംപാടിയില്‍ നിന്നും ആസ്‌ക് ജനറല്‍ സെക്രട്ടറി ഹവാസ് സഹായം ഏറ്റുവാങ്ങി. ചടങ്ങില്‍ ആസ്‌ക് വൈസ് പ്രസിഡന്റ് ഷിഹാബ് സി.എം, കമ്മിറ്റി അംഗം മെഹറൂഫ് മേനത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു.
നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി ഇനിയും ഇത്തരം കൈത്താങ്ങുകളുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വിദ്യാഭ്യാസ സഹായവുമായി ആസ്‌ക് ആലംപാടി




