Home Kerala ‘ശത്രുക്കളുണ്ട്, വന്നത് ഗുണ്ടകളാണെന്ന് കരുതി പേടിച്ച് ഓടിയതാണ്’; ഷൈന്‍ ടോം ചാക്കോയുടെ മൊഴി

‘ശത്രുക്കളുണ്ട്, വന്നത് ഗുണ്ടകളാണെന്ന് കരുതി പേടിച്ച് ഓടിയതാണ്’; ഷൈന്‍ ടോം ചാക്കോയുടെ മൊഴി

by KCN CHANNEL
0 comment

പൊലീസ് എത്തിയപ്പോള്‍ ഹോട്ടലില്‍ നിന്ന് ഓടിയതില്‍ വിശദീകരണവുമായി ഷൈന്‍ ടോം ചാക്കോ. വന്നത് ?ഗുണ്ടകളാണെന്ന് കരുതി പേടിച്ചാണ് ഓടിയതെന്ന് ഷൈന്‍ പൊലീസിന് മൊഴി നല്‍കി. വന്നത് ഡാന്‍സഫ് ആണെന്ന് അറിയില്ലായിരുന്നു. സിനിമാ മേഖലയില്‍ ശത്രുക്കളുണ്ട്. അവരെ താന്‍ പേടിക്കുന്നു. അവര്‍ ആരൊക്കെയാണ് തനിക്ക് അറിയില്ലെന്നും ഷൈന്‍ പൊലീസിനോട് പറഞ്ഞു. എന്തിന് പേടിക്കുന്നുവെന്ന ചോദ്യത്തിന് തന്റെ വളര്‍ച്ച ഇഷ്ടപെടാത്തവരെന്നാണ് നടന്റെ ഉത്തരം. എല്ലാ ഫോണുകളും കൊണ്ടുവരാത്തത് എന്താണെന്ന ചോദ്യത്തിന് മറന്നുപോയെന്നുമാണ് മറുപടി.

ഷൈന്‍ മൂന്ന് ഫോണുകളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ സ്ഥിരം ഇടപാട് നടത്തുന്ന ഫോണ്‍ അല്ല ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്നതെന്നാണ് സംശയം. ഒരു ഫോണ്‍ മാത്രമായിട്ടാണ് ഷൈന്‍ പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിനായി ഹാജരായത്.

അതേസമയം ചോദ്യം ചെയ്യല്‍ ആരംഭിച്ചിട്ട് ഒരു മണിക്കൂര്‍ പിന്നിട്ടെങ്കിലും പൂര്‍ണമായും സഹകരിക്കാതെ നടന്‍ ഷൈന്‍ ടോം ചാക്കോ. പൊലീസ് ചോദിക്കുന്ന പല ചോദ്യങ്ങള്‍ക്കും ഒറ്റ വാക്കിലാണ് ഷൈന്‍ മറുപടി നല്‍കുന്നത്. മൂന്ന് എസിപിമാരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ലഹരി ഇടപാടുകള്‍ ഉണ്ടോ എന്നറിയാനായി ഷൈനിന്റെ വാട്‌സ്ആപ്പ് ചാറ്റുകള്‍, കോളുകള്‍, ഗൂഗിള്‍ പേ ഇടപാടുകള്‍ എന്നിവയെല്ലാം പരിശോധിക്കുന്നുണ്ട്.

പൊലീസ് പറഞ്ഞതിലും അരമണിക്കൂര്‍ നേരത്തെയാണ് ഷൈന്‍ ചോദ്യം ചെയ്യലിന് എത്തിയത്. രാവിലെ 10.30 ന് ഹാജരാകാനായിരുന്നു ഷൈനിന് പൊലീസ് നോട്ടീസ് നല്‍കിയത്. യാത്രയില്‍ ആയതിനാല്‍ വൈകിട്ട് 3.30 ന് ഷൈന്‍ ഹാജരാവുമെന്നായിരുന്നു പിതാവ് ഇന്നലെ അറിയിച്ചതെങ്കിലും 10. 30 ന് തന്നെ എത്തുമെന്ന് പൊലീസ് പിന്നീട് അറിയിക്കുകയായിരുന്നു. പിതാവിനും അഭിഭാഷകനുമൊപ്പമാണ് ഷൈന്‍ ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ എത്തിയത്.

You may also like

Leave a Comment