ആഗോള തലത്തില്‍ വമ്പന്‍ കളക്ഷന്‍ സ്വന്തമാക്കി സൂര്യ ചിത്രം ‘വിശ്വനാഥ് ആന്‍ഡ് സണ്‍സ്’

വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത ‘വിശ്വനാഥ് ആന്‍ഡ് സണ്‍സ്’ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി. സൂര്യ, മമിത ബൈജു എന്നിവരുടെ പ്രകടനങ്ങള്‍ പ്രശംസിക്കപ്പെട്ടു. നിര്‍മ്മാതാക്കളുടെ കണക്കുകള്‍ പ്രകാരം, ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 260 കോടിയിലധികം രൂപ നേടി.
സൂര്യയെ നായകനാക്കി വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത വിശ്വനാഥ് ആന്‍ഡ് സണ്‍സ് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നേടിയത്. സൂര്യയുടെയും മമിത ബൈജുവിന്റെയും മികച്ച പ്രകടനമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റിവ് എന്നായിരുന്നു പ്രേക്ഷക പ്രതികരണങ്ങള്‍.ഇപ്പോഴിതാ ചിത്രത്തിന്റെ ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ആഗോള തലത്തില്‍ വേള്‍ഡ് വൈഡ് ഗ്രോസ് ആയി 260 കോടിക്ക് മുകളിലാണ് ചിത്രം നേടിയതെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.

ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം നേരത്തെ വിറ്റുപോയിരുന്നു. നെറ്റ്ഫ്‌ലിക്‌സ് ആയിരുന്നു ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. സെപ്റ്റംബര്‍ 11 മുതലാണ് ചിത്രം ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നത്. സംവിധായകന്‍ വെങ്കി അറ്റ്‌ലൂരി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും. രവീണ ടണ്ഡന്‍, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായി എത്തുന്ന വിശ്വനാഥ് ആന്‍ഡ് സണ്‍സ്, ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ ലക്കി ഭാസ്‌കറിന് ശേഷം വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ചിത്രമാണ്.

ഛായാഗ്രഹണം – നിമിഷ് രവി, സംഗീതം- ജി വി പ്രകാശ് കുമാര്‍, എഡിറ്റര്‍ – നവീന്‍ നൂലി, പ്രൊഡക്ഷന്‍ ഡിസൈനര്‍ – ബംഗ്ലാന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി), ലൈന്‍ പ്രൊഡ്യൂസര്‍ – കരുമാഞ്ചി ഉമാ മഹേശ്വര റാവു, കലാസംവിധായകര്‍ – ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യന്‍, ഫൈറ്റ് മാസ്റ്റര്‍ – വി. വെങ്കട്ട്, നൃത്തസംവിധാനം – ശേഖര്‍ വിജെ, വിജയ് ബിന്നി, സംഭാഷണങ്ങള്‍ – കെ. എന്‍. വിജയകുമാര്‍, ചീഫ് കോ-ഡയറക്റ്റര്‍ – ശ്രീവാസ്തവ , കോ-ഡയറക്ടര്‍ – അഞ്ജി ചോഡപനിഡി, വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍ – വാസുദേവ റാവു മൊജ്ജാദ, ഡിഐ – ന്യൂബ് സ്റ്റുഡിയോസ്, കളറിസ്റ്റ് – വൈശാഖ് ശിവ, ഡോള്‍ബി അറ്റ്‌മോസ് മിക്‌സ് – ടി. ഉദയ് കുമാര്‍, ടീസര്‍ കട്ട് – ബലറാം കൃഷ്ണന്‍, വിഷ്ണു രാമഗിരി, നിഖില്‍ നാദെല്ല,

ചീഫ് അസോസിയേറ്റ് എഡിറ്റര്‍ – ബലറാം കൃഷ്ണന്‍, അസോസിയേറ്റ് എഡിറ്റര്‍ – ശ്രീനിവാസ് നദിമിണ്ടി, ഡയറക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് – വിജയകുമാര്‍, ബാലയ്യ ഡി രാജശേഖര്‍, രാമറാവു ആലുബെല്ലി, രാം സന്ദീപ് വര്‍മ്മ ജമ്പാന, രമേഷ് അഗുരി, നവീന്‍ ഈദാര, സായ് ചരണ്‍ വണ്ടവസു, റിഷ ചെറുകുരി, ശിവ ശങ്കര്‍, അനീഷ് ദേവന്‍പള്ളി, കലാല്‍ വെങ്കി ഗൌഡ്, ഡിഒപി ടീം – ആന്‍സണ്‍ ടൈറ്റസ്, ഹെമില്‍ സുഗുനന്‍, അഭിജിത് ഷാബു, നിഖില ലാല്‍കുമാര്‍, ഹരി ബാബു, പ്രവീണ്‍, കോസ്റ്റ്യൂം ഡിസൈനര്‍മാര്‍ – അര്‍ച്ചന റാവു, സന്ധ്യ സബ്ബവരപു, മോഷന്‍ ജിഎഫ്എക്‌സ് – സബാരി രാമിറോ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – രുദ്രേഷ് എസ്, പബ്ലിസിറ്റി ഡിസൈനര്‍ – കബിലന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – സന്ദീപ് കുല്‍ക്കര്‍ണി, പിആര്‍ഒ- ശബരി

Scroll to Top