30
്: മലയോര ഹൈവേയിലെ അപകടമേഖലയായി മാറിയ കാറ്റാംകവല മറ്റപ്പള്ളി വളവിനു സമീപം സ്‌കൂട്ടര്‍ മറിഞ്ഞ് മൂന്നുവയസുകാരി മരിച്ചു. കടുമേനി കാക്കാക്കുന്നിലെ ഉപ്പൂട്ടില്‍ സാജന്‍, നിക്‌സിയ ദമ്പതികളുടെ മകള്‍ സെലിന്‍മേരി സാജന്‍ ആണ് മരിച്ചത്. സാരമായി പരിക്കേറ്റ നിക്‌സിയയേയും അമ്മ രാജിയേയും ചെറുപുഴ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി എട്ടോടെ പ്ലാത്തോട്ടം കവലയ്ക്ക് സമീപമായിരുന്നു അപകടം. സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചത്. കമ്പല്ലൂര്‍ ഉന്നതി അംഗനവാടിയിലെ വിദ്യാര്‍ത്ഥിനിയാണ്.