ദില്ലി: ബ്രിക്‌സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിന് ഏകദേശം ധാരണ. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെക്കുറിച്ച് ഏവര്‍ക്കും സ്വീകാര്യമായ പരാമര്‍ശം ഉള്‍പ്പെടുത്തും. രാജ്യങ്ങളുടെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും എതിരെയുള്ള എല്ലാ ആക്രമണങ്ങളെയും അപലപിക്കും. യുഎസും ഇസ്രയേലും അടക്കം രാജ്യങ്ങളെ പേരെടുത്ത് വിമര്‍ശിക്കില്ല. ഭീകരവാദത്തെ ഒറ്റക്കെട്ടായി ചെറുക്കണം എന്ന നിര്‍ദ്ദേശവും പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തും എന്ന് സൂചന. സഹകരണത്തിനുള്ള പത്തു വഴികള്‍ നിര്‍ദ്ദേശിക്കുന്നതാകും പ്രഖ്യാപനം ഇന്ത്യയ്ക്കും ഇറാനും ഇടയിലുള്ള തന്ത്രപ്രധാന ധാരണകള്‍ നടപ്പാക്കണമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ ആവശ്യപ്പെട്ടു. രണ്ട് രാജ്യങ്ങള്‍ക്കും ഇടയില്‍ ഏറെ സമാനതകള്‍ ഉണ്ടെന്ന് ഇറാന്‍ ചൂണ്ടിക്കാട്ടി.
ബ്രിക്‌സ് ഉച്ചകോടി: സംയുക്ത പ്രഖ്യാപനത്തിന് ഏകദേശ ധാരണ, പശ്ചിമേഷ്യന്‍ സംഘര്‍ഷം പ്രഖ്യാപനത്തിലുണ്ടാകും




