അട്ടപ്പാടി ഇരട്ടക്കൊലപാതകം: കാരണം വെളിപ്പെടുത്തി പ്രതി, പ്രൊവിത് ദാസ് യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്ത്

കോട്ടത്തറ ആശുപത്രിയില്‍ യുവതി ഗര്‍ഭിണിയാണോ എന്നറിയാന്‍ പരിശോധന നടത്തിയിരുന്നു. പരിശോധന ഫലം വാങ്ങാതെ ഇരുവരും മടങ്ങിപ്പോയി. ഇതിന് ശേഷമാണ് ഇരുവരും തമ്മില്‍ തര്‍ക്കമായത്.
പാലക്കാട്: അട്ടപ്പാടി ഇരട്ടക്കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 35കാരിയെയും നാല് വയസുള്ള കുഞ്ഞിനേയും കൊന്നതിന്റെ കാരണം വെളിപ്പെടുത്തി പ്രതി പ്രൊവത് ദാസ്. യുവതി ഗര്‍ഭിണിയാണെന്ന സംശയത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതിയുടെ വെളിപ്പെടുത്തല്‍. ഇതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്താണ് പ്രതി പ്രോവിത് ദാസ്.

Scroll to Top