കാസര്‍കോട്: കര്‍ണ്ണാടക കെഎസ്ആര്‍ടിസി ബസും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവ വ്യാപാരി മരിച്ചു. വൊര്‍ക്കാടി, പാത്തൂര്‍, ബദിമലെയിലെ മൊയ്തീന്‍ കുഞ്ഞിയുടെ മകനും മടിക്കേരിയിലെ ഇലക്ട്രോണിക്‌സ് വ്യാപാരിയുമായ അഷ്‌റഫ് (25) ആണ് മരിച്ചത്. പുത്തൂര്‍, മാണി-മൈസൂര്‍ ദേശീയ പാതയിലെ കാവുവില്‍ ആണ് അപകടം. ചൊവ്വാഴ്ച രാവിലെ പാത്തൂരിലെ വീട്ടില്‍ നിന്നു ബസില്‍ പുത്തൂരിലേക്ക് പോയ അഷ്‌റഫ് വര്‍ക്ക് ഷോപ്പില്‍ വച്ചിരുന്ന ബുള്ളറ്റിലാണ് മടിക്കേരിയിലേക്ക് യാത്ര പോയത്. കാവുവില്‍ എത്തിയപ്പോള്‍ എതിരെ വരികയായിരുന്ന കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ അഷ്‌റഫിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റു മോര്‍ട്ടത്തിനു ശേഷം നാട്ടിലെത്തിച്ച മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പാത്തൂര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. പരേതയായ നബീസയാണ് മാതാവ്. സഹോദരങ്ങള്‍: ഷംസുദ്ദീന്‍, ഖദീജത്ത് കുബ്ര, ഷംസീറ.
കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് മടിക്കേരിയിലെ യുവ വ്യാപാരിയായ വൊര്‍ക്കാടി സ്വദേശി മരിച്ചു
65