86
ജില്ലാകളക്ടര്‍ കാര്‍ഗില്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു
കളക്ട്രേറ്റില്‍ കാര്‍ഗില്‍ വിജയ ദിവസം ആചരിച്ചു. കാര്‍ഗില്‍ വിജയ ദിനത്തില്‍ ജില്ലാകളക്ടര്‍ കെ.ഇമ്പശേഖര്‍ കളക്ടറേറ്റിന് മുന്നിലെ കാര്‍ഗില്‍ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച് അഭിവാദ്യം ചെയ്തു. ജില്ലാ സൈനിക ക്ഷേമ ഓഫീസും പൂര്‍വ്വ സൈനിക സേവ പരിഷത്തും സംയുക്തമായി നടത്തിയ പരിപാടിയില്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ കെ.കെ. ഷാജി, ഹുസൂര്‍ ശിരസ്തദാര്‍ ആര്‍. രാജേഷ്, പൂര്‍വ്വ സൈനിക സേവ പരിഷത്ത രക്ഷാധികാരി വി.ജി ശ്രീകുമാര്‍, പ്രസിഡന്റ് പി. രാജീവന്‍, സെക്രട്ടറി കെ.ടി രാജന്‍, വിമുക്ത ഭടന്‍മാരുടെ ഭാര്യമാരുടെ സംഘടനയായ എസ്.എം.എസ് പ്രതിനിധികള്‍, കളക്ടറേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.