Home Kerala ചോദ്യപേപ്പര്‍ ചോര്‍ച്ച; ഗ്രീന്‍വുഡ്‌സ് കോളേജിന്റെ അഫിലിയേഷന്‍ റദ്ധാക്കും, കോളേജിന് പിഴ ചുമത്താനും തീരുമാനം

ചോദ്യപേപ്പര്‍ ചോര്‍ച്ച; ഗ്രീന്‍വുഡ്‌സ് കോളേജിന്റെ അഫിലിയേഷന്‍ റദ്ധാക്കും, കോളേജിന് പിഴ ചുമത്താനും തീരുമാനം

by KCN CHANNEL
0 comment

കണ്ണൂര്‍: കാസര്‍കോട് പാലക്കുന്ന് ഗ്രീന്‍വുഡ്‌സ് കോളേജിന്റെ അഫിലിയേഷന്‍ റദ്ധാക്കാന്‍ കണ്ണൂര്‍ സര്‍വ്വകലാശാല തീരുമാനിച്ചു. ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ടാണ് നടപടി. സംഭവത്തെ തുടര്‍ന്ന് സിന്‍ഡിക്കേറ്റ് ഉപസമിതി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന് സര്‍വ്വകലാശാല അം?ഗീകാരം നല്‍കുകയും കോളേജിന് പിഴ ചുമത്താന്‍ തീരുമാനിക്കുകയും ചെയ്തു. പരീക്ഷ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഗ്രീന്‍വുഡ്‌സ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പി. അജീഷിനെ കഴിഞ്ഞ മാസം മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
സംഭവത്തില്‍ പ്രിന്‍സിപ്പല്‍ പി. അജീഷിനെതിരേ പോലീസ് നേരത്തെ കേസെടുത്തിരുന്നു. ചോദ്യക്കടലാസ് ചോര്‍ത്തിയത് പ്രിന്‍സിപ്പല്‍ തന്നെയാണെന്ന് സിന്‍ഡിക്കേറ്റ് ഉപസമിതിയുടേയും കണ്ടെത്തല്‍. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്ന് അയച്ച ബിസിഎ ആറാം സെമസ്റ്റര്‍ ചോദ്യപ്പേപ്പര്‍ കാസര്‍കോട് പാലക്കുന്ന് ഗ്രീന്‍വുഡ്സ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നിന്ന് ചോരുകയായിരുന്നു. പരീക്ഷയ്ക്ക് രണ്ടു മണിക്കൂര്‍ മുന്‍പ് കോളേജ് പ്രിന്‍സിപ്പലിന്റെ ഇ-മെയില്‍ ഐഡിയിലേക്ക് യൂണിവേഴ്സിറ്റി അധികൃതര്‍ അയച്ച ചോദ്യ പ്പേപ്പറിന്റെ ലിങ്കാണ് ചോര്‍ന്നത്. ഇത് വിദ്യാര്‍ഥികള്‍ക്ക് വാട്സാപ്പ് വഴി ഉള്‍പ്പെടെ ലഭ്യമായെന്നാണ് സര്‍വകലാശാലയുടെ കണ്ടെത്തല്‍.

You may also like

Leave a Comment