ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലില്‍ പ്രതിരോധ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിംഗുമായി മോദി കൂടിക്കാഴ്ച നടത്തിയെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനങ്ങളുണ്ടാകുമെന്നാണ് സൂചന. പാക്കിസ്ഥാനു കനത്ത തിരിച്ചടി നല്‍കാന്‍ വ്യോമ, നാവികസേനകള്‍ തയാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കൂടിക്കാഴ്ച. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ നിയന്ത്രണഖേയില്‍ തുടര്‍ച്ചയായി പാക് പ്രകോപനമുണ്ടാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗുമായും വിവിധ സേനാവിഭാഗങ്ങളുടെ തലവന്മാരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞദിവസം വ്യോമസേനാ മേധാവി എയര്‍ മാര്‍ഷല്‍ എ.പി. സിംഗും നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ. ത്രിപാഠിയും പ്രധാനമന്ത്രിയെ വെവ്വറെ കണ്ടിരുന്നു. ഈ കൂടിക്കാഴ്ചകളില്‍ പാക്കിസ്ഥാനെതിരായ സൈനിക നടപടികള്‍ക്ക് സേനാവിഭാഗങ്ങള്‍ സജ്ജമാണെന്ന് സേനാ മേധാവികള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചിരുന്നു.
തിരിച്ചടിക്ക് സൈന്യം തയാര്‍ പ്രതിരോധ സെക്രട്ടറിയുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
43