അതിര്‍ത്തിയില്‍ വെടിയേറ്റ ബിഎസ്എഫ് ജവാന് വീരമൃത്യു. ആര്‍എസ് പുരയിലെ അതിര്‍ത്തിയിലാണ് ബിഎസ്എഫ് ദീപക്കിന് വെടിയേറ്റത്. ശനിയാഴ്ചയാണ് വെടിയേറ്റത്. ഇന്നലെ മരണം സ്ഥിരീകരിച്ചു. വെടിയേറ്റതിന് പിന്നാലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പാകിസ്താനില്‍ നിന്നുണ്ടായ പ്രകോപനത്തിനെതിരെ ഇന്ത്യ തിരിച്ചടിക്കുന്നതിനിടെയാണ് ജവാന് പരുക്കേറ്റത്. പാക് ആക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടടെ ആറായി.
മണിപ്പൂരില്‍ നിന്നുള്ള ജവാനായിരുന്നു ദീപക് ചിംങ്കാം. ”രാജ്യസേവനത്തില്‍ ബിഎസ്എഫ് ധീരനായ കോണ്‍സ്റ്റബിള്‍ ദീപക് ചിംങ്കാമിന്റെ പരമോന്നത ത്യാഗത്തിന് ഞങ്ങള്‍ അഭിവാദ്യം അര്‍പ്പിക്കുന്നു; 2025 മെയ് 10 ന് ജമ്മു ജില്ലയിലെ ആര്‍എസ് പുര പ്രദേശത്ത് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നടന്ന വെടിവയ്പ്പില്‍ അദ്ദേഹത്തിന് ?ഗുരുതരമായി പരിക്കേറ്റു. 2025 മെയ് 11 ന് വീരമൃത്യു വരിച്ചു” ബിഎസ്എഫ് അറിയിച്ചു.
”പാകിസ്താനില്‍ നിന്നുള്ള അതിര്‍ത്തി കടന്നുള്ള വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റ് ഡ്യൂട്ടിക്കിടെ ജീവന്‍ വെടിഞ്ഞ ബിഎസ്എഫ് ജവാന്‍ ദീപക് ചിംഗാഖത്തിന്റെ രക്തസാക്ഷിത്വത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹം മണിപ്പൂരിന്റെ അഭിമാനിയായ മകനായിരുന്നു, ഒരു മണിപ്പൂരി-മെയ്തി എന്ന നിലയില്‍, അദ്ദേഹത്തിന്റെ ധൈര്യവും രാഷ്ട്രത്തോടുള്ള സമര്‍പ്പണവും നമ്മുടെ ജനങ്ങളുടെ സംരക്ഷണത്തിനും സേവനത്തിനുമുള്ള അചഞ്ചലമായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു” മുന്‍ മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗ് അനുശോചനം അറിയിച്ചു.