കാസര്‍കോട്: ദേശീയ പാത നിര്‍മ്മാണത്തിനിടയില്‍ കുന്നിടിഞ്ഞ് വീണു ഒരു തൊഴിലാളി മരിച്ചു. മണ്ണിനടിയില്‍ കുടുങ്ങിയ രണ്ടു തൊഴിലാളികളെ ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് പുറത്തെടുത്തു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പത്തരമണിയോടെ ചെറുവത്തൂര്‍ മട്ടലായിയിലാണ് അപകടം. കുന്ന് പെട്ടന്നു ഇടിഞ്ഞു താഴുകയായിരുന്നുവെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. വിവരമറിഞ്ഞ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘവും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി മറ്റു തൊഴിലാളികളുടെ സഹായത്തോടെ മണ്ണു നീക്കിയാണ് മണ്ണിനടിയില്‍ കുടുങ്ങി കിടന്നവരെ പുറത്തെടുത്തത്. പരിക്കേറ്റ മൂന്നു തൊഴിലാളികളെയും ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അതിലൊരാള്‍ മരണപ്പെടുകയായിരുന്നു. അതിഥി തൊഴിലാളികളാണ് എല്ലാവരുമെന്ന് പറയുന്നു. മേഘ കമ്പനിയാണ് ഇവിടെ ദേശീയ പാത നിര്‍മ്മാണം നടത്തുന്നത്.
ചെറുവത്തൂരില്‍ ദേശീയ പാത നിര്‍മ്മാണത്തിനിടയില്‍ കുന്നിടിഞ്ഞ് വീണു തൊഴിലാളി മരിച്ചു; പരിക്കേറ്റ 2 പേര്‍ ആശുപത്രിയില്‍
49