സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ & ഗൈഡന്‍സ് ഇന്ത്യ (സിജി) കാസര്‍ഗോഡ് ജില്ല ചാപ്റ്റര്‍ നല്‍കുന്ന ഡോ. കെ എം അബൂബക്കര്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡിന് ഈ വര്‍ഷം രണ്ടു യുവ ശാസ്ത്രജ്ഞരെ തെരഞ്ഞെടുത്തു. കാസര്‍ഗോഡ് ചൂരി സ്വദേശി ഡോ മുഹമ്മദ് നിഹാദ്, പട്‌ല സ്വദേശി നിദ എന്നിവര്‍ക്കാണ് പുരസ്‌കാരം.
പ്രമേഹ ചികിത്സക്ക് നിദാനമായേക്കാവുന്ന കണ്ടുപിടിത്തത്തിന് റീജനറേറ്റീവ് മെഡിസിനില്‍ യെനെപോയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്
കഴിഞ്ഞ മാസം റീജനറേറ്റീവ് മെഡിസിന്‍ വകുപ്പ് മേധാവി ഡോ. ബിപാഷാ ബോസിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ കണ്ടുപിടുത്തത്തിനാണ് ഡോക്ടറേറ്റ് ലഭിച്ച ഗവേഷകനാണ് ഡോ. നിഹാദ്.
കാസര്‍ഗോഡ് ഗവ കോളേജില്‍ നിന്ന് സുവോളജിയില്‍ ബിരുദമെടുത്ത് മണിപാല്‍ യൂണിവേഴ്‌സിറ്റി യില്‍ നിന്ന് റീജനറെറ്റീവ് മെഡിസിനില്‍ ബിരുദാനന്തര ബിരുമെടുത്ത ഈ യുവ ശാസ്ത്രജ്ഞന്‍ തുടര്‍ന്ന് ഗവേഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
ശരീരത്തിലെ ഏത് കോശവുമായും മാറാന്‍ കഴിയുന്ന മൂല കോശങ്ങളെ അരാക്കിഡോണിക് ആസിഡിന്റെ സഹായത്തോടെ പാന്‍ക്രിയാസിലെ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന കോശങ്ങളായി വളര്‍ത്താന്‍ സാധിക്കുമെന്ന ഈ ഗവേഷകന്റെ ദൂര വ്യാപക ഫലം ഉളവാക്കാവുന്ന കണ്ടെത്തല്‍ ഭാവിയില്‍ പ്രമേഹ ചികിത്സയില്‍ ആശാവഹമായ മാറ്റങ്ങള്‍ക്ക് വഴിവെക്കും.
നിരവധി അന്താരാഷ്ട്ര ജേര്‍നലുകളില്‍ ഡോ. മുഹമ്ദ് നിഹാദിന്റെ ശാസ്ത്രീയ ലേഖനങ്ങള്‍ ഇതിനകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഭാരത സര്‍കാറിന്റെ ഗ്രാന്റ് നേടി അമേരിക്ക ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നടന്ന ഗവേഷക സമ്മേളനങ്ങളില്‍ പ്രാബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
പട്‌ല സ്വദേശിനിയായ ആയിഷത്ത് നിദ ഫ്രഞ്ച് നാഷണല്‍ സെന്റര്‍ ഫോര്‍ സയന്റിഫിക് റിസര്‍ച്ചിന്റെ കീഴില്‍ ടുളുസിലുള്ള ജിയോ സയന്‍സ് എന്‍വിറോണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മറൈന്‍ ജിയോളജിയില്‍ ഗവേഷകയാണിപ്പോള്‍.
കാസര്‍കോട് ഗവ കോളജില്‍ നിന്ന് ബി.എസ്.സി. ജിയോളജി പഠിച്ച ശേഷം കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ നിന്ന് മറൈന്‍ ജിയോളജിയില്‍ ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കിയ നിദക്ക് തന്റെ തിരഞ്ഞെടുക്കപ്പെട്ട ഗവേഷണത്തിന് ഒരു കോടി രൂപ വിലവരുന്ന പുകള്‍പെറ്റ മേരി ക്യൂറി ഫെലോഷിപ്പ് ലഭിക്കുകയായിരുന്നു.
ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, നാഷണല്‍ ജിയോ ഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡ്, നാഷണല്‍ ജിയോ ഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, IRIS സീസ്‌മോളജി തുടങ്ങിയ രാജ്യത്തെ മികവുറ്റ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളില്‍ പരിശീലനങ്ങളിലും ശില്പശാലകളിലും പങ്കെടുത്ത നിദയുടെ ശ്രദ്ധേയമായ അക്കാദമിക മികവാണ് മേരി ക്യൂറി ഫെലോഷിപ്പിന് അര്‍ഹയാക്കിയത്.
മെയ് 13 ന് കാസര്‍ഗോഡ് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ചു നടക്കുന്ന കരിയര്‍ മാര്‍ഗദര്‍ശക ക്യാമ്പില്‍ വെച്ച് ഇരുവര്‍ക്കും മുനിസിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം എന്‍ഡോവ്‌മെന്റ് അവാര്‍ഡുകള്‍ സമ്മാനിക്കുമെന്നു സിജി ജില്ല ചാപ്റ്റര്‍ പ്രസിഡന്റ് vkp ഇസ്മായില്‍ ഹാജി, സെക്രട്ടറി എം സുഹൈല്‍ എന്നിവര്‍ അറിയിച്ചു