സംഘര്‍ഷ സാഹചര്യം പൂര്‍ണമായി ഒഴിഞ്ഞതോടെ ഇന്ത്യാ-പാക് അതിര്‍ത്തികള്‍ ശാന്തമാകുന്നു. ജമ്മു, സാംബ, അഖ്നൂര്‍, കതുവ എന്നിവിടങ്ങളില്‍ ഡ്രോണുകള്‍ ആദ്യം കണ്ടതിന് ശേഷം, ഡ്രോണ്‍ കണ്ടിട്ടില്ലെന്ന് ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചു. വെടിനിര്‍ത്തല്‍ സാഹചര്യം നിലനില്‍ക്കുന്നുവെന്നും സൈന്യം അറിയിച്ചു. പഞ്ചാബിലെ അമൃത്സര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ജാഗ്രതയും നിയന്ത്രണങ്ങളും തുടരുകയാണ്. മേഖലയില്‍ ബ്ലാക്ക് ഔട്ട് നിലനില്‍ക്കുന്നുണ്ട്.
ജമ്മു കശ്മീരില്‍ അതിര്‍ത്തി ജില്ലകള്‍ ഒഴികെയുള്ള മേഖകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് തുറക്കും. രാജസ്ഥാനിലെ ബാര്‍മറിലും ഇന്ന് മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും. ടിനിര്‍ത്തല്‍ താത്കാലികമെന്നും പാക് സമീപനം വിലയിരുത്തി തുടര്‍നടപടിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയം രാജ്യത്തെ സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സേനകള്‍ക്ക് സല്യൂട്ട് പറഞ്ഞ പ്രധാനമന്ത്രി സേനകളുടെ അസാമാന്യ ധൈര്യത്തെയും പ്രകടനത്തെയും പ്രശംസിച്ചു. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായ എല്ലാവര്‍ക്കും അഭിവാദ്യമെന്നും മോദി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.