57
തിരുവനന്തപുരം: കൈമനത്ത് സ്ത്രീ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവതിയുടെ ആണ്‍സുഹൃത്ത് അറസ്റ്റില്‍. കൈമനം സ്വദേശി സനോജ് ആണ് അറസ്റ്റിലായത്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മരിച്ച ഷീജയെ സനോജ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. സനോജ് മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലായത് ഷീജ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഭീഷണി ആരംഭിച്ചത്.
ഇതില്‍ മനംമടുത്താണ് ഷീജ സനോജിന്റെ വീടിനു സമീപത്തെത്തി തീകൊളുത്തി ജീവനൊടുക്കിയതെന്നാണ് പൊലീസ് കണ്ടെത്തിയത്.