Advertisement

തദ്ദേശ സ്വയംഭരണ വകുപ്പിലെ മാഫിയ ഇടപെടല്‍ അവസാനിപ്പിക്കണം കേരള എന്‍ ജി ഒ സംഘ്.

By kcnchannel / October 3, 2026

കാസര്‍ഗോഡ് തദ്ദേശ സ്വയംഭരണ വകുപ്പിലെ ജീവനക്കാരുടെ ഓണ്‍ലൈന്‍ സ്ഥലംമാറ്റ നടപടികള്‍ ആട്ടിമറിച്ചു മാഫിയകള്‍ക്ക് ഇടപെടാന്‍ അവസരം ഒരുക്കുന്ന സമീപനം തിരുത്തണമെന്ന് കേരള എന്‍ജിഒ സംഘ് ജില്ലാ പ്രസിഡണ്ട് ശ്രീ രഞ്ജിത്ത് കെ ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ വകുപ്പിലെ അന്യായമായ സ്ഥലംമാറ്റ ഉത്തരവ് റദ്ദ് ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള എംജിഒ സംഘ് ജില്ലാ കമ്മിറ്റി കാസര്‍ഗോഡ് എല്‍ എസ് ജി ഡി ജോയിന്റ് ഡയറക്ടറുടെ ഓഫീസിനു മുമ്പില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഫ് സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം നൂറുകണക്കിന് ജീവനക്കാരെയാണ് അന്യായമായി മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടും തലങ്ങും വിലങ്ങും സ്ഥലം മാറ്റിക്കൊണ്ടിരിക്കുന്നത്. ജില്ലയിലെ നിരവധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഒഴിവുകള്‍ നിലനില്‍ക്കുമ്പോഴും പൊതുജങ്ങള്‍ക്ക് ലഭിക്കേണ്ട സേവനവും ക്ഷേമപ്രവര്‍ത്തനങ്ങളും തടസ പെടുമ്പോഴും ഓണ്‍ ലൈന്‍ സ്ഥലമാറ്റം ആട്ടിമറിച്ച് നിയന്ത്രണം സ്ഥലംമാറ്റ ലോബികളുടെ കൈകളിലേക്ക് എത്തിയിരിക്കുന്നത് അത്യന്തം പ്രതിഷേധാര്‍ഹമാണ് . അന്യായമായ സ്ഥലംമാറ്റ നടപടി ഇത്തരക്കാര്‍ക്ക് വിലപേശുവാനുള്ള അവസരമാണ് സൃഷ്ടിച്ചിരിക്കുന്നത് എന്ന് കേരള എന്‍ ജി ഒ സംഘ് ആരോപിച്ചു. ഇത്തരക്കാരുടെ വിലപേശലിന് ശക്തി കൂട്ടുന്ന നടപടിയാണ് വകുപ്പ് സ്വീകരിച്ചു വരുന്നത് ആയതിനാല്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റത്തിന് ശേഷം നടന്ന എല്ലാ സ്ഥലംമാറ്റ ഉത്തരവുകളിലും വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് എന്‍ജിഒ സംഘ് ആവശ്യപ്പെട്ടു. അഴിമതി രഹിതവും സുതാര്യവും പൂര്‍ണ്ണമായും ഓണ്‍ലൈന്‍ മുഖാന്തിരവും സ്ഥലംമാറ്റ നടപടികള്‍ നടത്തണമെന്നും എന്‍ജിഒ സംഘ് ആവശ്യപ്പെട്ടു യോഗത്തില്‍ സെക്രട്ടറി ശ്രീ സന്തോഷന്‍ വി കെ സ്വാഗതം പറഞ്ഞു ജില്ലാ ജോയിന്‍ സെക്രട്ടറി അഭിജിത്ത് കെ സതീഷ് കുമാര്‍ A, ശ്രീ പി പീതംബരന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മോഹനന്‍ കെ കെ നന്ദി പറഞ്ഞു