Advertisement

ശിവാജി പാര്‍ക്കിലെ സിജെപി പ്രതിഷേധത്തില്‍ കേസെടുത്ത് മുംബൈ പൊലീസ്

By kcnchannel / October 3, 2026

മുംബൈ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ശിവാജി പാര്‍ക്കില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ കേസെടുത്ത് മുംബൈ പൊലീസ്. സംഘാടകര്‍ അടക്കം 500 ഓളം പേര്‍ക്കെതിരെയാണ് ശിവാജി പാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. 189 ബിഎന്‍എസ്, നിയമവിരുദ്ധ ഒത്തുചേരല്‍,223 ബിഎന്‍എസ്, പൊലീസ് ഉത്തരവ് ലംഘിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്.

അതിനിടെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ഫൈസാന്‍ അന്‍സാരി അഭിജിത്ത് ദീപ്‌കെയ്ക്ക് എതിരെ പൊലീസില്‍ പരാതി നല്‍കി. മലയാളിയായ GS പിള്ളയുടെ മരണം ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. പ്രതിഷേധം നടക്കുന്ന സ്ഥലത്ത് ആവശ്യമായ മെഡിക്കല്‍ സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് പരാതിയില്‍ ചൂണ്ടികാണിക്കുന്നു. പ്രതിഷേധം നിയമവിരുദ്ധമായിരുന്നു. അഭിജിത്ത് ദീപ്‌കെയെ മുംബൈയില്‍ നിന്നും വിലക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.