ഒന്‍പതാം മണിക്കൂറില്‍ പൊലീസ് നടപടി; രാഹുല്‍ ഗാന്ധി കസ്റ്റഡിയില്‍
ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ഗ്യാനേഷ്‌കുമാറിനെതിരായ പ്രതിഷേധത്തില്‍ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി കസ്റ്റഡിയില്‍. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ പ്രതിഷേധം 8 മണിക്കൂര്‍ പിന്നിട്ടതോടെയാണ് കസ്റ്റഡി. പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിനൊപ്പം ആകാശവാണി ഭവന്‍ കോമ്പൗണ്ടില്‍ കുത്തിയിരിപ്പ് നടത്തിയിരുന്നു. രാഹുല്‍ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കളെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഡല്‍ഹി പൊലീസിന്റെയും കേന്ദ്ര ആഭ്യന്തര വകുപ്പിന്റെയും അനുനയ ശ്രമങ്ങള്‍ക്ക് വഴങ്ങാതെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ കാണാതെ മടങ്ങില്ലെന്ന ഉറച്ച നിലപാടിലായിരുന്നു രാഹുല്‍ ഗാന്ധി.
