Advertisement

സാമൂഹ്യ ഏകീകരണ പക്ഷാചരണം: കരിയര്‍ ഗൈഡന്‍സും സൈബര്‍ നിയമ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

By kcnchannel / October 9, 2026

സാമൂഹ്യ ഏകീകരണ പക്ഷാചരണത്തിന്റെ ഭാഗമായി പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ്-മോട്ടിവേഷന്‍ ക്ലാസും സൈബര്‍ ക്രൈം നിയമ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം ഉദ്ഘാടനം നിര്‍വഹിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വസന്ത അജക്കോട് അധ്യക്ഷത വഹിച്ചു.

കരിയര്‍ ഗൈഡന്‍സ്-മോട്ടിവേഷന്‍ ക്ലാസിന് ‘സിജി’ സീനിയര്‍ കരിയര്‍ ഗൈഡ് നിസാര്‍ പെരുവാട് നേതൃത്വം നല്‍കി. സബ് ഇന്‍സ്പെക്ടര്‍ ടി.ടി നൗഷാദ് സൈബര്‍ ക്രൈം നിയമ ബോധവത്കരണ ക്ലാസെടുത്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ റീന തോമസ്, അസി. ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ കെ.എം പ്രസന്ന എന്നിവര്‍ സംസാരിച്ചു. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ. മനോഹരന്‍ സ്വാഗതവും ജില്ലാ അസി. പട്ടികജാതി വികസന ഓഫീസര്‍ പി. മിനി നന്ദിയും പറഞ്ഞു. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിയും സാമൂഹിക ഏകീകരണവും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.