ഇന്ത്യാ സഖ്യം രാഷ്ട്രപതി ഭവനിലേക്ക്; 10 നേതാക്കള്‍ രാഷ്ട്രപതിയെ കാണും: മമ്ത ബാനര്‍ജിയും പ്രതിഷേധത്തില്‍
ഡല്‍ഹി: രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായി കൂടിക്കാഴ്ച നടത്താന്‍ പാര്‍ലമെന്റില്‍നിന്ന് രാഷ്ട്രപതിഭവനിലേക്ക് മാര്‍ച്ചുമായി ഇന്ത്യാസഖ്യം. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവര്‍ത്തനത്തിലുള്ള ആശങ്കകള്‍ രാഷ്ട്രപതിയെ അറിയിക്കുകയാണ് ലക്ഷ്യം. ഇന്‍ഡ്യാ സഖ്യ എംപിമാരെ കാണാന്‍ രാഷ്ട്രപതി അനുമതി നല്‍കിയിരുന്നു. രാഹുല്‍ ഗാന്ധി, എം എ ബേബി, മമ്ത ബാനര്‍ജി എന്നിവര്‍ രാജ്ഭവനിലേക്ക് കയറി.
പത്ത് എംപിമാര്‍ അടങ്ങുന്ന സംഘത്തിനാണ് രാഷ്ട്രപതി അനുമതി നല്‍കിയിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കുനാല്‍ ഘോഷ് ആണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്. ദിവസം മുഴുവന്‍ നീട്ടിക്കൊണ്ടുപോയി ഒടുവില്‍ രാത്രി 8 മണിക്ക് സമയം നല്‍കിയത് പ്രതിഷേധത്തിന് ലഭിക്കുന്ന ജനശ്രദ്ധ കുറയ്ക്കാനാണോയെന്ന് കുനാല്‍ ഘോഷ് ചോദിച്ചു.
നിങ്ങള്‍ വലിയൊരു അബദ്ധമാണ് ചെയ്യുന്നത്. രാജ്യം മുഴുവന്‍ ഇത് ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. കൊല്‍ക്കത്ത, ഡല്‍ഹി രാജധാനി എക്സ്പ്രസ് റദ്ദാക്കിയിരിക്കുന്നു. ചില ട്രെയിനുകള്‍ വൈകിയോടുന്നതായും പരാതികള്‍ ഉയരുന്നുണ്ട്. ഡല്‍ഹിയില്‍ നിന്ന് ലഭിക്കുന്ന വാര്‍ത്തകള്‍ പ്രകാരം മെട്രോ സ്റ്റേഷനുകളുടെ പ്രവേശന കവാടങ്ങളും അടച്ചിട്ടിരിക്കുകയാണ്. ഭയമാണോയെന്നും കുനാല്‍ ഘോഷ് ചോദിക്കുന്നു.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ആദ്യദിനം തെരഞ്ഞെടുപ്പ് കമ്മീഷനിലേക്കും ഒക്ടോബര്‍ 7ന് ജന്തര്‍ മന്തറിലേയ്ക്ക് മാര്‍ച്ച് നടത്തിയിരുന്നു. പിന്നാലെയാണ് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്താന്‍ പദ്ധതിയിട്ടത്.
